വിജയം ഉറപ്പിച്ച് ഹൈദരാലി തങ്ങള്‍; ലീഡ് രണ്ട്‌ലക്ഷം പിന്നിടുമെന്ന ആത്മവിശ്വാസം.

  • Post category:news
  • Reading time:1 min read
You are currently viewing വിജയം ഉറപ്പിച്ച് ഹൈദരാലി തങ്ങള്‍; ലീഡ് രണ്ട്‌ലക്ഷം പിന്നിടുമെന്ന ആത്മവിശ്വാസം.

മലപ്പുറം: മലപ്പുറം ലോകസഭാ ഉപതെരഞ്ഞെടുപ്പ് ഫലത്തില്‍ പകുതിയോളം വോട്ടുകള്‍ എണ്ണിക്കഴിഞ്ഞപ്പോള്‍ ഒരു ലക്ഷത്തിലധികം വോട്ടിന്റെ ലീഡാണ് കുഞ്ഞാലിക്കുട്ടിക്ക് ഉള്ളത്. വിജയം ഉറപ്പിച്ച ലീഗ് പ്രവര്‍ത്തകര്‍ ആവേശത്തിലാണ്. യു.ഡി.എഫ്. സ്ഥാനാര്‍ത്ഥി പി.കെ കുഞ്ഞാലിക്കുട്ടി മുസ്ലീം ലീഗ് സംസ്ഥാന അദ്ധ്യക്ഷന്‍ പാണക്കാട് ഹൈദരാലി ശിഹാബ് തങ്ങളെ കാണാന്‍ വീട്ടിലെത്തി. മുസ്ലീം ലീഗിന്റെ മറ്റു നേതാക്കന്മാരും തങ്ങളുടെ വീട്ടിലാണ് ഉള്ളത്.

മര്‍ഹൂം ഇ. അഹമ്മദ് സാഹിബിന്റെ അസാന്നിദ്ധ്യം മറികടക്കാനും ന്യൂനപക്ഷങ്ങള്‍ക്ക് വേണ്ടി ദേശീയതലത്തില്‍ ശബ്ദമുയര്‍ത്താനും കുഞ്ഞാലിക്കുട്ടിക്ക് ആകുമെന്നും, വിജയം ഉറപ്പിക്കുന്നതാണെന്നും ലീഡ് രണ്ട് ലക്ഷം പിന്നിടുമെന്നും ശിഹാബ് തങ്ങള്‍ മാധ്യമങ്ങളോട് പറഞ്ഞു. കുഞ്ഞാലിക്കുട്ടിയുടെ വിജയം മുസ്ലീം ലീഗിന്റെ ദേശീയതലത്തിലുള്ള മുഖച്ഛായയ്ക്ക് മാറ്റമുണ്ടാക്കാന്‍ സാധിക്കുമെന്നും തങ്ങള്‍ കൂട്ടിച്ചേര്‍ത്തു. തങ്ങളുടെ വീട്ടില്‍ ലീഗ് നേതാക്കന്മാര്‍ തെരഞ്ഞെടുപ്പ് ഫലത്തെക്കുറിച്ച് യോഗം ചേരുകയാണ്.

0Shares