
കൊച്ചി: സ്‌കെച്ചിന്റെ പ്രമോഷന്റെ ഭാഗമായി കൊച്ചിയിലെത്തിയ നടി തമന്ന ആരാധകരോട് ദേഷ്യപ്പെട്ടു. പ്രമോഷന്‍ പരിപാടി കഴിഞ്ഞ ലിഫ്റ്റിലേക്ക് കയറാന്‍ സാധിക്കാതെ വന്നതാണ് തമന്നയെ ക്ഷുഭിതയാക്കിയത്. വിക്രവും തമന്നയ്ക്ക് ഒപ്പം കൊച്ചിയിലെത്തിയിരുന്നു. ഇരുവരേയും കാണാനായി വലിയൊരു ജനക്കൂട്ടം തന്നെ മാളില്‍ തടിച്ചുകൂടിയിരുന്നു.

ജനക്കൂട്ടത്തില്‍നിന്ന് കൂക്കിവിളിയും അശ്ലീല കമന്റുകളും ഉയര്‍ന്നതായും റിപ്പോര്‍ട്ടുകളുണ്ട്. ആരാധകര്‍ കൂട്ടംകൂടി നിന്ന് തടസ്സം സൃഷ്ടിച്ചത് കൂടാതെ അശ്ലീല കമന്റുകള്‍ ഉയര്‍ന്നതും നടിയെ പ്രകോപിപ്പിച്ചു. തമന്നയുടെ കൂടെയുണ്ടായിരുന്ന നടന്‍ വിക്രവും മറ്റ് സഹായികളും ജനക്കൂട്ടത്തെ നിയന്ത്രിക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. പരിപാടി കഴിഞ്ഞ് മടങ്ങാന്‍ ലിഫ്റ്റില്‍ കയറിയപ്പോഴും ആരാധകര്‍ പിന്നാലെയെത്തി കമന്റുകള്‍ തുടര്‍ന്നു. കൂകി വിളിക്കുകയും കമന്റ് അടിക്കുകയും ചെയ്തവരോട് താരം ദേഷ്യപ്പെട്ട് സംസാരിച്ചു. ലിഫ്റ്റില്‍ പോലും കയറ്റാതെ തന്നെ പിന്തുടര്‍ന്നെത്തിയ ജനക്കൂട്ടത്തോടാണ് താരം കോപിച്ചത്.
https://youtu.be/k_4PWZkAIkA
