
ലാൽജോസ് ചിത്രമായ വിക്രമാദിത്യനിൽ ദുൽഖറിന്റെ സഹോദരിയായി സിനിമയിൽ അരങ്ങേറ്റം കുറിക്കുകയും ഫഹദ് ചിത്രമായ ‘മറിയം മുക്കി’ലൂടെ നായികയാവുകയും ചെയ്ത സന അൽതാഫ് ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ താരം. ബഷീറിന്റെ പ്രേമലേഖനം എന്ന ചിത്രത്തിൽ ഇപ്പോൾ നായികയായി എത്തുന്ന സനയുടെ സ്‌കൂൾ ഡാൻസ് വീഡിയോ സോഷ്യൽ മീഡിയയിൽ പടരുകയാണ്. ഭവൻസ് ആദർശ വിദ്യാലയിലെ വിദ്യാർത്ഥിയായിരുന്ന സന സുഹൃത്തുക്കൾക്കൊപ്പം ഡാൻസ് കളിക്കുന്ന നൃത്തമാണ് ഇപ്പോൾ വൈറലായിരിക്കുന്നത്.
https://www.youtube.com/watch?v=_-M3y-kRwbA
