വാഹനാപകടത്തില്‍ പരിക്കേറ്റ് ചികില്‍സയിലായ ഐഡിയ സ്റ്റാര്‍ സിംഗര്‍ മഞ്ജുഷ മോഹന്‍ദാസ് അന്തരിച്ചു

  • Post category:news
  • Reading time:1 min read
You are currently viewing വാഹനാപകടത്തില്‍ പരിക്കേറ്റ് ചികില്‍സയിലായ ഐഡിയ സ്റ്റാര്‍ സിംഗര്‍ മഞ്ജുഷ മോഹന്‍ദാസ് അന്തരിച്ചു

കൊച്ചി: കാലടിയിലുണ്ടായ വാഹനപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഐഡിയ സ്റ്റാര്‍ സിംഗര്‍ താരം മഞ്ജുഷ മോഹന്‍ദാസ് (26)മരിച്ചു. താന്നിപ്പുഴയില്‍ രാവിലെ 9.30 നായിരുന്നു അപകടം. മഞ്ജുഷ സഞ്ചരിച്ചിരുന്ന സ്‌കൂട്ടറില്‍ മിനിലോറി ഇടിക്കുകയായിരുന്നു. കൂടെയുണ്ടായിരുന്നു അഞ്ജന എന്ന പെണ്കുട്ടിക്കും പരിക്കേറ്റിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ച കാലടി പെരുമ്പാവൂര്‍ റോഡില്‍ അനിത വിദ്യാലയത്തിന് മുന്നിലായിരുന്നു അപകടം നടന്നത്. തലക്ക് ഗുരുതരമായി പരിക്കേറ്റ മഞ്ജുഷയെ ആദ്യം അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് ലേക്ക്‌ഷോര്‍ അശുപത്രിയിലും പ്രവേശിപ്പിച്ചിരുന്നു. എന്നാല്‍ വ്യാഴാഴ്ച രാവിലെ 11 ഓടെ മരിക്കുകയായിരുന്നു. 2009 ല്‍ സംപ്രേഷണം ചെയ്ത ഐഡിയ സ്റ്റാര്‍ സിങ്ങര്‍ പരിപാടിയിലെ മത്സരാര്‍ത്ഥി കൂടിയാണ് മഞ്ജുഷ. മലയാളി മനസില്‍ സ്ഥാനം പിടിച്ച ഈ ഗായിക പിന്നീട് ഒരുപാട് വേദികളിലും ഭക്തിഗാനങ്ങളിലും പാടിയിട്ടുണ്ട്. ഒരു വയസ്സായ ഒരു മകളുമുണ്ട്. പ്രിയദര്‍ശന്‍ ആണ് ഭര്‍ത്താവ്.

https://www.youtube.com/watch?v=QvdSFzZkouc

0Shares