വാഹനാപകടത്തില്‍ പരിക്കേറ്റ് ഹോസ്പിറ്റലില്‍ കഴിയുന്ന ക്രിക്കറ്റ് താരം മുഹമ്മദ്‌ ഷമിയെക്കാണാന്‍ ഭാര്യയും കുട്ടിയും എത്തി; കാണാന്‍ കൂട്ടാക്കാതെ താരം; ‘നിന്നെ കോടതിയില്‍ കണ്ടോളാം’ എന്ന് പ്രതികരണം

  • Post category:news
  • Reading time:1 min read
You are currently viewing വാഹനാപകടത്തില്‍ പരിക്കേറ്റ് ഹോസ്പിറ്റലില്‍ കഴിയുന്ന ക്രിക്കറ്റ് താരം മുഹമ്മദ്‌ ഷമിയെക്കാണാന്‍ ഭാര്യയും കുട്ടിയും എത്തി; കാണാന്‍ കൂട്ടാക്കാതെ താരം; ‘നിന്നെ കോടതിയില്‍ കണ്ടോളാം’ എന്ന് പ്രതികരണം

ന്യൂഡല്‍ഹി: വാഹനാപകടത്തില്‍ പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്ന ക്രിക്കറ്റ് താരം മുഹമ്മദ്‌ ഷമിയെ കാണാന്‍ ഭാര്യയും കുട്ടിയും എത്തി. ഭാര്യ ഹസിന്‍ ജഹാന്‍ മകള്‍ക്കൊപ്പമായിരുന്നു ആശുപത്രിയില്‍ എത്തിയത്. എന്നാല്‍ ഇവര്‍ക്കു നിരാശയോടെ മടങ്ങേണ്ടി വന്നു. ഹസിനെ കാണാന്‍ താല്‍പ്പര്യം ഇല്ല എന്നു ഷമി അറിയിക്കുകയായിരുന്നു. ഷമി എന്നെ കാണാന്‍ കൂട്ടാക്കിയില്ല എന്നും നിന്നേ കോടതിയില്‍ കണ്ടോളാം എന്നു ഷമിയോട് അടുത്ത വൃത്തങ്ങള്‍ അറിയിച്ചു എന്നും ഹസിന്‍ മാധ്യമങ്ങളോടു പറഞ്ഞു. എന്നാല്‍ മകളോടു ഷമി വിശേഷങ്ങള്‍ പങ്കുവച്ചു എന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

കഴിഞ്ഞ ശനിയാഴ്ച ഡെറാഡൂണിൽനിന്നും ഡൽഹിയിലേക്കുളള യാത്രയ്ക്കിടെയാണ് ഷമി അപകടത്തിൽപ്പെട്ടത്. ഷമി സഞ്ചരിച്ചിരുന്ന കാർ ഡെറാഡൂണിൽവച്ച് ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. തന്‍റെ മകൾക്ക് ഷമിയെ കാണണമെന്ന് ആഗ്രഹം പറഞ്ഞു. ഷമിയെ കാണാനായി ഡൽഹിക്ക് പോകും. ഞങ്ങൾ തമ്മിലുളള പ്രശ്നങ്ങൾ പരിഹരിക്കാനല്ല, മറിച്ച് മകൾക്ക് അവളെ അച്ഛനെ കാണണമെന്ന ആഗ്രഹം പറഞ്ഞതിനാലാണ് പോകുന്നത്ഇതായിരുന്നു ഹസിൻ ഡഹിയിലേക്ക് പോകുന്നതിന് മുൻപായി മാധ്യമങ്ങളോട് പറഞ്ഞത്.

ഞങ്ങൾക്കിടയിൽ എന്തൊക്കെ പ്രശ്നങ്ങൾ ഉണ്ടെങ്കിലും ഷമി ഇപ്പോഴും എന്‍റെ ഭർത്താവാണ്. ഷമിക്ക് കാറപകടത്തിൽ പരുക്കേറ്റ വിവരം കേട്ടപ്പോൾ ഞാൻ അസ്വസ്ഥയായി. അദ്ദേഹത്തിന് പെട്ടെന്ന് സുഖം പ്രാപിക്കാൻ ദൈവത്തോട് താൻ പ്രാർത്ഥിക്കുന്നുണ്ടെന്നും ഹസിൻ പറഞ്ഞിരുന്നു. ക്രിക്കറ്റ് താരം മുഹമ്മദ് ഷമിക്കെതിരെ ഭാര്യ ഹസിൻ ജഹാൻ ഗുരുതരമായ ആരോപണങ്ങൾ ഉയർത്തിയിരുന്നു. ഗാർഹിക പീഡനം, വാതുവയ്പ് ആരോപണം, പരസ്ത്രീ ബന്ധം ഉൾപ്പെടെയുളള ആരോപണമാണ് ഹസിൻ ഉയർത്തിയത്. ഹസിന്‍റെ ആരോപണത്തിൽ കൊൽക്കത്ത പൊലീസ് ഷമിക്കെതിരെ കേസെടുത്തിട്ടുണ്ട്.

0Shares