വാഹനാപകടം; ഒരുകുടുംബത്തിലെ ആറുപേർ മരിച്ചു

  • Post category:news
  • Reading time:1 min read
You are currently viewing വാഹനാപകടം; ഒരുകുടുംബത്തിലെ ആറുപേർ മരിച്ചു

കൊല്ലം: കൊട്ടാരക്കരയില്‍ കെ.എസ്‌.ആര്‍.ടി.സി ബസ്സും കാറും കൂട്ടിയിടിച്ച്‌ ഒരുകുടുംബത്തിലെ ആറുപേർ മരിച്ചു. അപകടത്തിൽ നാലുപേർ സംഭവസ്ഥലത്തും രണ്ടുപേർ ആശുപത്രിയിലുമാണ് മരിച്ചത്. കൊട്ടാരക്കരയില്‍ നിന്നും തിരുവനന്തപുരത്തേക്ക് പോകുന്ന കെ.എസ്‌.ആര്‍.ടി.സി ബസ്സും തിരുവനന്തപുരത്ത് നിന്നും വടശ്ശേരിക്കരയിലേക്ക് പോകുന്ന കാറും തമ്മില്‍ കൂട്ടിയിടിച്ചാണ് അപകടം. മരിച്ചവർ റാന്നി വടശ്ശേരിക്കര സ്വദേശികളാണ്.

0Shares