വാഹനരജിസ്ട്രേഷനും പുതുക്കലിനുമുള്ള ഫീസ് കുത്തനെ ഉയര്‍ത്താന്‍ ഒരുങ്ങി കേന്ദ്രസര്‍ക്കാര്‍

  • Post category:news
  • Reading time:2 mins read
You are currently viewing വാഹനരജിസ്ട്രേഷനും പുതുക്കലിനുമുള്ള ഫീസ് കുത്തനെ ഉയര്‍ത്താന്‍ ഒരുങ്ങി കേന്ദ്രസര്‍ക്കാര്‍

വാഹനരജിസ്ട്രേഷനും പുതുക്കലിനുമുള്ള ഫീസ് കുത്തനെ ഉയർത്താനൊരുങ്ങി കേന്ദ്രസർക്കാർ. ഇതുസംബന്ധിച്ച കരടുവിജ്ഞാപനം ഗതാഗതമന്ത്രാലയം പുറത്തിറക്കി. പുതിയ ഡീസൽ, പെട്രോൾ കാറുകൾ രജിസ്റ്റർചെയ്യാൻ 5000 രൂപ മുടക്കേണ്ടിവരും. ഇരുചക്രവാഹനങ്ങൾക്ക് 1000 രൂപയും.വൈദ്യുതിവാഹനങ്ങൾക്കും രജിസ്‌ട്രേഷൻ ഫീസ് ഒഴിവാക്കിയിട്ടുണ്ട്.

രജിസ്‌ട്രേഷൻ പുതുക്കുന്നതിനുള്ള നിരക്കും കുത്തനെ വർധിപ്പിച്ചിട്ടുണ്ട്. മുമ്പ് ഉപയോഗിച്ചിരുന്ന വാഹനം പൊളിച്ചുവിറ്റതിന്‍റെ സർട്ടിഫിക്കറ്റ് ഹാജരാക്കിയാൽ പുതിയ വാഹനത്തിനു രജിസ്‌ട്രേഷൻ ഫീസ് നൽകേണ്ടതില്ല. ഇലക്ട്രിക് വാഹനങ്ങള്‍ക്ക് കൂടുതല്‍ പ്രധാന്യം നല്‍കുന്നതിന്റെ ഭാഗമായാണ് ഗതാഗതമന്ത്രാലയത്തിന്റെ പുതിയ നീക്കം. കാലപ്പഴക്കമുള്ള ഇന്ധനവാഹനങ്ങള്‍ ഒഴിവാക്കാനും പെട്രോള്‍, ഡീസല്‍ വാഹനവില്‍പന കുറയ്ക്കാനുമുള്ള ലക്ഷ്യമാണ് ഇതുവഴി മന്ത്രാലയം നേടാന്‍ ഉദ്ദേശിക്കുന്നത്. കാര്‍, ഇരുചക്രവാഹനങ്ങള്‍ക്ക് പുറമേ മറ്റു വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ ചാര്‍ജും ഉയര്‍ത്താന്‍ നിര്‍ദേശമുണ്ട്. കൂടാതെ ഇറക്കുമതി ചെയ്യുന്ന കാറുകളുടെ രജിസ്‌ട്രേഷന്‍ ചാര്‍ജും 5,000 രൂപയില്‍നിന്ന് 40,000 ആക്കി ഉയര്‍ത്തുമെന്നും ശുപാര്‍ശയുണ്ട്.

മാത്രവുമല്ല, ഇറക്കുമതി ചെയ്യുന്ന മോട്ടോര്‍ സൈക്കിളുകള്‍ക്ക് രജിസ്റ്റര്‍ ചെയ്യാന്‍ 2,500 നിന്ന് 20,000 രൂപ അടയ്‌ക്കേണ്ടിവരും. പുതിയ നിരക്കുകള്‍ വൈകാതെ തന്നെ പ്രാബല്യത്തില്‍ വരുമെന്നും അധികൃതര്‍ അറിയിച്ചു. കരടുവിജ്ഞാപനം സംബന്ധിച്ച അഭിപ്രായങ്ങളും നിർദേശങ്ങളും 30 ദിവസത്തിനകം jspbmorth@gov.in എന്ന ഇ-മെയിൽ വിലാസത്തിൽ അറിയിക്കണം.

എട്ടുവർഷംവരെ പഴക്കമുള്ള വാഹനങ്ങൾക്കു രണ്ടുവർഷത്തേക്കും എട്ടുവർഷത്തിലേറെ പഴക്കമുള്ള വാഹനങ്ങൾക്ക് ഒരുവർഷത്തേക്കുമാണ് ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് നൽകുക. 15 വർഷത്തിൽ കൂടുതൽ പഴക്കമുള്ള വാഹനങ്ങൾക്ക് ആറുമാസത്തേക്കായിരിക്കും ഫിറ്റ്‌നസ് നൽകുക.

കരടുനിർദേശം (നിലവിലുള്ള നിരക്ക് ബ്രാക്കറ്റിൽ)

ഇരുചക്രവാഹനം

രജിസ്‌ട്രേഷൻ-1000 രൂപ (50 രൂപ)

പുതുക്കൽ- 2000 രൂപ (50 രൂപ)

മുച്ചക്രവാഹനങ്ങൾ

രജിസ്‌ട്രേഷൻ- 5000 രൂപ (300 രൂപ)

പുതുക്കൽ- 10000 രൂപ (300 രൂപ)

ലൈറ്റ് മോട്ടോർ വാഹനങ്ങൾ- നോൺ ട്രാൻസ്പോർട്ട്

രജിസ്‌ട്രേഷൻ- 5,000 രൂപ (600 രൂപ)

പുതുക്കൽ- 15,000 രൂപ (600 രൂപ)

ലൈറ്റ് മോട്ടോർ വാഹനങ്ങൾ- ട്രാൻസ്പോർട്ട്

രജിസ്‌ട്രേഷൻ- 10,000 രൂപ (1000 രൂപ)

പുതുക്കൽ- 20,000 രൂപ (1000 രൂപ)

മീഡിയം ഗുഡ്‌സ്/പാസഞ്ചർ വെഹിക്കിൾ

രജിസ്‌ട്രേഷൻ- 20,000 രൂപ (1000 രൂപ)

പുതുക്കൽ- 40,000 രൂപ (1000 രൂപ)

ഹെവി ഗുഡ്‌സ്/ പാസഞ്ചർ വെഹിക്കിൾ

രജിസ്‌ട്രേഷൻ- 20,000 രൂപ (1500 രൂപ)

പുതുക്കൽ- 40,000 രൂപ (1500 രൂപ)

ഇറക്കുമതി വാഹനങ്ങൾ

ഇരുചക്ര/മുച്ചക്ര വാഹനങ്ങൾ

രജിസ്‌ട്രേഷൻ- 5000 രൂപ (2500 രൂപ)

പുതുക്കൽ- 10,000 രൂപ (2500 രൂപ)

നാലുചക്രവാഹനങ്ങൾ

രജിസ്‌ട്രേഷൻ- 20,000 രൂപ (5000 രൂപ)

പുതുക്കൽ- 40,000 രൂപ (5000 രൂപ)

0Shares