വാഹനമിടിച്ച് മകന്‍ മരിച്ചു; സംസ്‌കാരചടങ്ങുകള്‍ നടത്തുന്നതിന് പലരേയും സമീപിച്ചെങ്കിലും ആരുംപണം നല്‍കിയില്ല; പിന്നീട് മാതാവ് ചെയ്തത്

  • Post category:news
  • Reading time:1 min read
You are currently viewing വാഹനമിടിച്ച് മകന്‍ മരിച്ചു; സംസ്‌കാരചടങ്ങുകള്‍ നടത്തുന്നതിന് പലരേയും സമീപിച്ചെങ്കിലും ആരുംപണം നല്‍കിയില്ല; പിന്നീട് മാതാവ് ചെയ്തത്

ബസ്താര്‍: ശവസംസ്‌കാര ചടങ്ങുകള്‍ക്ക് പണമില്ലാത്തതിനെ തുടര്‍ന്ന് ഛത്തീസ്ഗഡിലെ ബസ്തറില്‍ ആദിവാസി യുവാവിന്റെ മൃതദേഹം അമ്മ മെഡിക്കല്‍ കോളജിന് ദാനം ചെയ്തു. ബസ്താര്‍ ജില്ലയിലെ ജഗദല്‍പൂര്‍ മെഡിക്കല്‍ കോളജിനാണ് മൃതദേഹം ദാനം ചെയ്തത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് വാഹാനാപകടത്തില്‍ പരിക്കേറ്റ ബാമന്‍ എന്ന 21 കാരന്‍ മെഡിക്കല്‍ കോളജില്‍ മരണപ്പെട്ടത്. വീട്ടിലേക്ക് പോകവെ തിങ്കളാഴ്ച രാത്രിയാണ് ബാമനെ ഒരു വാഹനം ഇടിച്ചിട്ടത്. ഉടന്‍ തന്നെ പരിസരവാസികള്‍ ആശുപത്രിയിലെത്തിച്ചു. എന്നാല്‍ വ്യാഴാഴ്ചയോടെ മരണം സംഭവിക്കുകയായിരുന്നു. തുടര്‍ന്ന് മൃതദേഹം വീട്ടിലേക്ക് കൊണ്ടുപോയി സംസ്‌കാരചടങ്ങുകള്‍ നടത്തുന്നതിന് ബാമന്റെ അമ്മ ശ്രമിച്ചെങ്കിലും പണം അതിന് തടസമായി. ഇതോടെ ആശുപത്രി അധികൃതരുടെ നിര്‍ദേശപ്രകാരം ബാമന്റെ അമ്മ മൃതദേഹം ദാനം ചെയ്യാന്‍ കാരണമായത്. തങ്ങളെ സഹായിക്കാന്‍ ആരും വന്നില്ലെന്ന് ബാമന്റെ സഹോദര ഭാര്യ പറഞ്ഞു. സംഭവം വിവാദമായതോടെ ഛത്തീസ്ഖഡ് മുഖ്യമന്ത്രി രമണ്‍ സിങിന് എതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസും രംഗത്ത് എത്തിക്കഴിഞ്ഞു. മനുഷ്യത്വമില്ലാത്ത കാര്യമാണ് സംഭവിച്ചതെന്ന് കോണ്‍ഗ്രസ് കുറ്റപ്പെടുത്തി. ഇങ്ങനെയൊരു സംഭവം ഉണ്ടായിട്ടുണ്ടെങ്കില്‍ ഗൗരവമേറിയ പ്രശ്നമാണിതെന്നും വിഷയം അന്വേഷിക്കണമെന്നും ബിജെപി വക്താവ് പ്രതികരിച്ചു.

0Shares