വാളയാർ, മാവോയിസ്റ്റ് വിഷയങ്ങൾ: ക്രിമിനലുകളുടെയും ബ്യുറോക്രാറ്റുകളുടെയും മേൽ നിയന്ത്രണമില്ല; സർക്കാരിനെതിരെ ആഷിഖ് അബു

  • Post category:news
  • Reading time:1 min read
You are currently viewing വാളയാർ, മാവോയിസ്റ്റ് വിഷയങ്ങൾ: ക്രിമിനലുകളുടെയും ബ്യുറോക്രാറ്റുകളുടെയും മേൽ നിയന്ത്രണമില്ല; സർക്കാരിനെതിരെ ആഷിഖ് അബു

കൊച്ചി: വാളയാർ കേസിലും,മാവോയിസ്റ്റ് വേട്ടയിലും സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ആഷിക് അബു. ഭരണകൂടഭീകരത ഏറെ അനുഭവിച്ച അനുയായികളുള്ള പാർട്ടിക്ക് ഈ കാര്യത്തിൽ ഒരു ചുക്കും ചെയ്യാൻ പറ്റാത്തത് അത്യന്തം പ്രതിഷേധാർഹമാണെന്ന് ആഷിഖ് അബു തന്‍റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കിയത്.

https://www.facebook.com/AashiqAbuOnline/photos/a.346311632204619/1457400531095718/?type=3

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

വാളയാർ കേസിലും,മാവോയിസ്റ്റ് വേട്ടയിലും,
ഒരു പത്രപ്രവർത്തകനെ ഭരണസിരാകേന്ദ്രത്തിന്‍റെ മൂക്കിന് താഴെ ഐ. എ. എസ് ഉദ്യോഗസ്ഥൻ കാറിടിച്ചുകൊന്നതിലും തെളിയുന്നത് പോലീസ് ക്രിമിനലുകളുടെയും ബ്യുറോക്രാറ്റുകളുടെയും മേൽ
ഈ സർക്കാരിനും നിയന്ത്രണമില്ല എന്ന് തന്നെയാണ്. ഭരണകൂടഭീകരത ഏറെ അനുഭവിച്ച അനുയായികളുള്ള പാർട്ടിക്ക് ഈ കാര്യത്തിൽ ഒരു ചുക്കും ചെയ്യാൻ പറ്റാത്തത് അത്യന്തം പ്രതിഷേധാർഹമാണ്.

0Shares