വാളയാറില്‍ വീണ്ടും പീഡനം: 20 കാരി വിഷം കഴിച്ച് ആത്മഹത്യ ചെയ്തു. നമ്മുടെ പെണ്‍മക്കള്‍ സുരക്ഷിതരോ?

  • Post category:news
  • Reading time:1 min read
You are currently viewing വാളയാറില്‍ വീണ്ടും പീഡനം: 20 കാരി വിഷം കഴിച്ച് ആത്മഹത്യ ചെയ്തു. നമ്മുടെ പെണ്‍മക്കള്‍ സുരക്ഷിതരോ?

പാലക്കാട്: വാളയാറില്‍ വീണ്ടും പീഡനം. പീഡനത്തിനിരയായ പെണ്‍കുട്ടി ആത്മഹത്യ ചെയ്തു. സംഭവത്തില്‍ പ്രതിയായ അയല്‍വാസിയെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. വിഷം കഴിച്ച് ഗുരുതരാവസ്ഥയിലായ പെണ്‍കുട്ടി തിങ്കളാഴ്ച്ചയാണ് മരിച്ചത്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലാണ് പെണ്‍കുട്ടി പീഡനത്തിനിരയായ വിവരം പുറത്തറിഞ്ഞത്.

വിഷം കഴിക്കുന്നതിന് തൊട്ടു മുമ്പും പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ടതായും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. രണ്ട് മാസത്തിനുള്ളില്‍ പ്രായപൂര്‍ത്തിയാകാത്ത സഹോദരിമാരെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയതിനു പിന്നാലെയാണ് വാളയാറില്‍ നിന്ന് വീണ്ടും പീഡന വാര്‍ത്ത പുറത്ത് വന്നത്.

 

0Shares