വാളയാറില്‍ പ്രായ പൂര്‍ത്തിയാകാത്ത സഹോദരിമാര്‍ ആത്മഹത്യ ചെയ്ത സംഭവം: പോലീസിന്റെ റിപ്പോര്‍ട്ട് പുറത്ത്.

  • Post category:news
  • Reading time:1 min read
You are currently viewing വാളയാറില്‍ പ്രായ പൂര്‍ത്തിയാകാത്ത സഹോദരിമാര്‍ ആത്മഹത്യ ചെയ്ത സംഭവം: പോലീസിന്റെ റിപ്പോര്‍ട്ട് പുറത്ത്.

പാലക്കാട്: വാളയാര്‍ അട്ടപ്പളത്ത് പതിമൂന്നും ഒന്‍പതുംവയസ്സുള്ള സഹോദരിമാര്‍ മരിച്ച കേസില്‍ പോലീസിന്റെ റിപ്പോര്‍ട്ട് പുറത്ത്: സഹോദരിമാര്‍ ആത്മഹത്യ ചെയ്തത് തന്നെയാണെന്നും കൊലപാതകമെന്ന് സ്ഥിരീകരിക്കാന്‍ തക്ക തെളിവുകളൊന്നും ഇല്ലെന്നുമാണ് പോലീസ് റിപ്പോര്‍ട്ട്. മനുഷ്യാവകാശ കമ്മീഷന് എസ്പി നല്‍കിയ റിപ്പോര്‍ട്ടിലാണ് ഈ വിവരങ്ങളുള്ളത്. പെണ്‍കുട്ടികളുടെ മരണം സംബന്ധിച്ച ഫോറന്‍സിക് പരിശോധനാഫലം കാത്തിരിക്കുകയാണെന്നും എസ്.പി വ്യക്തമാക്കി.

കേസില്‍ രണ്ടു പേരെ പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഈ കഴിഞ്ഞ ജനുവരിയില്‍ 13 വയസ്സുള്ള മൂത്ത സഹോദരിയെയും മാര്‍ച്ച് നാലിന് ഒമ്പത് വയസ്സുള്ള ഇളയ സഹോദരിയെയും വീടിനകത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. പെണ്‍കുട്ടികള്‍ ക്രൂര പീഡനത്തിന് ഇരയായിതിന്റെ തെളിവുകള്‍ പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ സ്ഥിരീകരിച്ചിരുന്നു.

0Shares