പാലക്കാട്: വാളയാറില്‍ പ്രായപൂര്‍ത്തിയാകാത്ത സഹോദരിമാര്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ രണ്ടുപേരെ കൂടി അറസ്റ്റ് ചെയ്തു. ഇതോടെ ഈ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം നാലായി. തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ ഒമ്പതും പതിമൂന്നും വയസ്സുള്ള കുട്ടികള്‍ പീഡനത്തിനിരയായി കണ്ടെത്തിയതിയിരുന്നു. അമ്മയുടെ വെളിപ്പെടുത്തലുകളാണ് പ്രതികളെ പിടികൂടാന്‍ സഹായകമായത്.
