പാലക്കാട്: വാളയാറില്‍ സഹോദരിമാരുടെ മരണം സംബന്ധിച്ച കേസന്വേഷിച്ച എസ്. ഐക്കെതിരെ നടപടി. കുട്ടികള്‍ പീഡനത്തിനരയായിരുന്നെന്നറിഞ്ഞിട്ടും ആത്മഹത്യയെന്ന് പറഞ്ഞ് കേസവസാനിപ്പിച്ചതിനാലാണ് എസ്.ഐക്കെതിരെ നടപടിയെടുക്കുന്നത്. പ്രാഥമിക നടപടികള്‍ പോലും സ്വീകരിച്ചില്ല, പോസ്‌കോ നിയമപ്രകാരം കേസെടുത്തില്ല, ശിശുക്ഷേമ സമിതിയെ അറിയിച്ചില്ല എന്നീ ആരോപണങ്ങളാണ് എസ്.ഐക്കെതിരെ ഉയര്‍ന്ന് വന്നിട്ടുള്ളത്.
