
ന്യൂഡൽഹി: തലസ്ഥാന നഗരിയിലും പരിസരത്തും ശക്തമായി തുടരുന്ന വായു മലിനീകരണത്തെ തുടർന്ന് പഞ്ചാബ്, ഹരിയാന, ചണ്ഡിഗഡ് എന്നീ സ്ഥാനങ്ങളിൽപുതുവത്സരത്തിന് പടക്കം പൊട്ടിക്കുന്നതിന് വിലക്ക്. പഞ്ചാബ് ഹരിയാന ഹൈക്കോടതിയാണ് വിലക്കേർപെടുത്തിയത്. ഈ പ്രദേശങ്ങളിൽ വിവാഹത്തിനും മറ്റു ആഘോഷങ്ങൾക്കും പടക്കം പൊട്ടിക്കുന്നതിനും കോടതി നിരോധനം ഏർപെടുത്തിയിട്ടുണ്ട്. തങ്ങളുടെ ഏരിയകളിൽ ഉത്തരവ് നടപ്പിലാവുന്നുണ്ടെന്ന് ഉറപ്പു വരുത്താൻ ഡപ്യൂട്ടി കമ്മീഷണർക്കും എസ്.എസ്.ഫിക്കും കോടതി നിർദ്ദേശം നൽകിയിട്ടുണ്ട്.

വായുശുദ്ധിയുടെ കാര്യത്തിൽ ‘മോഡറേറ്റ്’ എന്ന പട്ടികയിലാണ് ഡൽഹിയും കേന്ദ്ര തലസ്ഥാന മേഖലയും (എൻ.സി.ആർ). വ്യാഴാഴ്ച നാലുമണിക്ക് ഡൽഹിയിൽ വായുശുദ്ധി സൂചിക 194 എന്ന നിലയിലായിരുന്നു. രാത്രി ഒൻപതുമണി വരെ അതു തുടർന്നുവെന്നും അധികൃതർ പറഞ്ഞു.
ഫിറോസ്ഷാ കോട്‌ലയിൽ നടന്ന ഇന്ത്യ – ശ്രീലങ്ക മൽസരത്തിനിടെ ലങ്കൻ താരങ്ങൾ കളിക്കളത്തിൽ മാസ്ക് ധരിച്ച് ഇറങ്ങിയതോടെ മലിനീകരണ നിയന്ത്രണം കർശനമായി പാലിക്കാൻ കടുത്ത നിർദേശം നൽകിയിരുന്നു. മാലിന്യമിടുന്ന സ്ഥലങ്ങളിൽ തീ ഉയരാതിരിക്കാൻ ഉദ്യോഗസ്ഥർ നേരിട്ടെത്തി പരിശോധിച്ചു. നേരത്തെ, അങ്ങനൊരു തീപിടിത്തം ഉണ്ടായാൽ പൂർണമായി അണയ്ക്കാൻ തദ്ദേശസ്ഥാപനങ്ങൾക്ക് 48 മണിക്കൂർ വേണമായിരുന്നുവെന്നും സുധാകർ കൂട്ടിച്ചേർത്തു.
