വായനക്കാരോടും അഭ്യുദയകാംക്ഷികളോടും ക്ഷമാപൂര്‍വ്വം…

  • Post category:news
  • Reading time:1 min read
You are currently viewing വായനക്കാരോടും അഭ്യുദയകാംക്ഷികളോടും ക്ഷമാപൂര്‍വ്വം…

ചാനല്‍ ആര്‍ബി: പ്രവര്‍ത്തനനിരതമായിട്ട് മൂന്നുമാസമേ ആയിട്ടുള്ളുവെങ്കിലും ഈ ഹ്രസ്വ കാലയളവിനുള്ളില്‍ തന്നെ ഓണ്‍ലൈന്‍ വാര്‍ത്താ മാധ്യമ രംഗത്ത് ശ്രദ്ധേയ സാന്നിദ്ധ്യമായി മാറാന്‍ സാധിച്ച ചാനല്‍ ആര്‍ബി യെ ഹൃദയത്തോട് ചേര്‍ത്തുവെക്കാന്‍ ഉദാരതകാട്ടിയ ലോകമെമ്പാടുമുള്ള ആദരണീയരായ വായനക്കാര്‍ക്ക്, കഴിഞ്ഞ മൂന്നുദിവസങ്ങളിലുണ്ടായ സാങ്കേതിക തടസ്സങ്ങളെ തുടര്‍ന്ന് യഥാസമയങ്ങളില്‍ വാര്‍ത്തകള്‍ അറിയിക്കാന്‍ സാധിക്കാതെ വന്നതില്‍ ചാനല്‍ ആര്‍ബി മാനേജ്‌മെന്റ് ഖേദം പ്രകടിപ്പിക്കുന്നു. ചാനല്‍ ആര്‍ബി യുടെ സെര്‍വറില്‍ ഉണ്ടായ സാങ്കേതിക തടസ്സങ്ങള്‍ മൂലമാണ് പതിവ് പോലെ സുഗമമായി വാര്‍ത്തകള്‍ നിങ്ങളിലേക്ക് എത്തിച്ചു തരാന്‍ സാധിക്കാതെ പോയത്.

വായനക്കാര്‍ക്ക് വാര്‍ത്തകളുടെ ലിങ്ക് വഴി വായിക്കാന്‍ പറ്റാഞ്ഞതായും, ചാനലിന്റെ പേജ് ഓപ്പണ്‍ ചെയ്യുമ്പോള്‍ തടസ്സങ്ങള്‍ സംഭവിച്ചതായും ഞങ്ങള്‍ക്ക് മനസ്സിലാക്കാന്‍ സാധിച്ചു. സാങ്കേതിക തകരാറുകള്‍ കൊണ്ട് അപ്രതീക്ഷിതമായി സംഭവിച്ചു പോകുന്ന ഇത്തരം പ്രയാസങ്ങളെക്കുറിച്ച് സദയം മനസ്സിലാക്കുമല്ലോ…നാളിതുവരെ ചാനല്‍ ആര്‍ബിയുടെ ഭാഗമായി നിലക്കൊണ്ട സുമനസ്സുകളായ എല്ലാ വായനക്കാര്‍ക്കും ഞങ്ങളുടെ സ്‌നേഹാദരപൂര്‍വ്വകമായ നന്ദി. വരും കാലങ്ങളിലും ഞങ്ങളെ പ്രോത്സാഹിപ്പിച്ച് ആത്മബലം പകരുമെന്ന ഉത്തമവിശ്വാസത്തോടെ…ചാനല്‍ ആര്‍ബി മാനേജ്‌മെന്റ്.

 

0Shares