വാതുവെപ്പ്: പാക് താരം മുഹമ്മദ് ഇര്‍ഫാനെതിരെ നടപടി.

  • Post category:news
  • Reading time:1 min read
You are currently viewing വാതുവെപ്പ്: പാക് താരം മുഹമ്മദ് ഇര്‍ഫാനെതിരെ നടപടി.

ദുബൈ: വാതുവെപ്പിനെത്തുടര്‍ന്ന് ഫാസ്റ്റ് ബൗളര്‍ മുഹമ്മദ് ഇര്‍ഫാന് ഒരു വര്‍ഷത്തെ വിലക്കും, ഒരു മില്യണ്‍ പിഴയും ചുമത്തി. പാകിസ്താന്‍ ആഭ്യന്തര ട്വന്റി-20 ടൂര്‍ണമെന്റായ പി.എസ്.എല്ലുമായി ബന്ധപ്പെട്ട് വാതുവെപ്പുകാര്‍ കോഴപ്പണവുമായി തന്നെ സമീപിച്ച കാര്യം പുറത്തുപറയാതിരുന്നതിനെ തുടര്‍ന്നാണ് നടപടി.

സംഭവവുമായി ബന്ധപ്പെട്ട് നേരത്തെ തന്നെ മുഹമ്മദ് ഇര്‍ഫാനെ സസ്പെന്റ് ചെയ്തിരുന്നു. അതേസമയം തനിക്ക് മാപ്പ് നല്‍കണമെന്ന് അദ്ദേഹം ആരാധകരോട് അഭ്യര്‍ത്ഥിച്ചു. വാതുവെപ്പുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്നാണ് താരം പറയുന്നത്. ഷര്‍ജീല്‍ ഖാന്‍, ഖാലിദ് ലത്തീഫ്, ഷഹ്സായിബ് ഹസന്‍, നാസിര്‍ ജംഷിദ് എന്നിവര്‍ക്കെതിരെയും പരാതി ഉയര്‍ന്നിരുന്നു.

0Shares