കുവൈറ്റ് സിറ്റി: രക്ഷിതാക്കള്‍ക്ക് വേണ്ടിയുള്ള വാട്‌സ് ആപ്പ് ഗ്രൂപ്പില്‍ ചേര്‍ക്കാന്‍ പ്രത്യേക ഫെയര്‍ ആവശ്യപ്പെട്ട സ്‌കൂള്‍ പ്രിന്‍സിപ്പാളിനെതിരെ നടപടി. കുവൈറ്റിലെ ഹവല്ലിയിലുള്ള ഒരു സ്‌കൂളിലാണ് സംഭവം. എന്നാല്‍ സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ ചെയ്തത് നിയമലംഘനമാണെന്നും അനുവദനീയമായ ട്യൂഷന്‍ ഫീസല്ലാതെ രക്ഷിതാക്കളില്‍നിന്ന് അധിക തുക ഈടാക്കാന്‍ നിയമം അനുവദിക്കുന്നില്ലെന്നും ഹവല്ലി മേഖലാ വിദ്യാഭ്യാസ ഡയറക്ടര്‍ മന്‍സൂര്‍ അല്‍ തുഫൈരി വ്യക്തമാക്കി. സ്‌കൂള്‍ പ്രിന്‍സിപ്പലിനെതിരെ വിദ്യാഭ്യാസ മന്ത്രാലയം നടപടിക്ക് ശുപാര്‍ശ ചെയ്തിരിക്കുകയാണ്.

.