ഹൈദരാബാദ്: രണ്ട് മുസ്ലീം യുവതികളെ ഭര്‍ത്താക്കന്മാര്‍ വാട്‌സ് ആപ്പ് വീഡിയോ വഴി മൊഴി ചൊല്ലി. ഹീന ഫാത്തിമ, ബഹ്‌റിന്‍ നൂര്‍ എന്നിവരെയാണ് സഹോദരങ്ങളായ ഭര്‍ത്താക്കന്മാര്‍ മൊഴി ചൊല്ലുകയും വീട്ടില്‍ നിന്ന് ഇറക്കി വിടുകയും ചെയ്തത്. മുസ്ലീം നിയമപ്രകാരമുള്ള യാതൊരു രേഖയും ഇവര്‍ക്ക് നല്‍കിയിട്ടില്ലെന്ന് യുവതികള്‍ പറയുന്നു. ‘എല്ലാ ദിവസവും മക്കളുടെ വീഡിയോ കാണിക്കാന്‍ ആവശ്യപ്പെടും അവരെക്കുറിച്ച് അന്വേഷിക്കും. പെട്ടന്ന് ഒരു ദിവസം തലാക് ചൊല്ലുകയായിരുന്നു അയാള്‍’ യുവതികളിലൊരാളായ ഫാത്തിമ പറഞ്ഞു.

തങ്ങളെ വീട്ടില്‍ പ്രവേശിപ്പിക്കണമെന്നാവശ്യപ്പെട്ട് വീടിന് മുന്നിലിരുന്ന് പ്രതിഷേധിക്കുകയാണ് യുവതികള്‍ ആദ്യം ചെയ്തത്. എന്നാല്‍ തനിക്ക് ഇതില്‍ ഒന്നും ചെയ്യാനില്ലെന്നും മക്കള്‍ ആവശ്യമായ രേഖകള്‍ യുവതികള്‍ക്ക് അയച്ചിട്ടുണ്ടെന്നും ഭര്‍ത്തക്കന്മാരുടെ പിതാവ് അറിയിച്ചു. തുടര്‍ന്നാണ് യുവതികള്‍ പോലീസില്‍ പരാതിപ്പെട്ടത്. യുവതികളുടെ ഭര്‍ത്താക്കന്മാരെയും അവരുടെ പിതാവിനെയും പ്രതിചേര്‍ത്ത് പോലീസ് കേസെടുത്തിരിക്കുകയാണ്.