വാട്സാപ്പ് ഗ്രൂപ്പ് അംഗങ്ങള്‍ക്ക് ജാഗ്രതെ; നിങ്ങള്‍ നിരീക്ഷണത്തില്‍

  • Post category:news
  • Reading time:1 min read
You are currently viewing വാട്സാപ്പ് ഗ്രൂപ്പ് അംഗങ്ങള്‍ക്ക് ജാഗ്രതെ; നിങ്ങള്‍ നിരീക്ഷണത്തില്‍

തിരുവന്തപുരം: സോഷ്യല്‍മീഡിയയിലൂടെ മദ്യപാനം പ്രോത്സാഹിപ്പിക്കുന്നു എന്ന് ആരോപിച്ച് ഫെയ്‌സ്ബുക്ക് കൂട്ടായ്മ ജി.എന്‍.പിസി.(ഗ്ലാസിലെ നുരയും പ്ലേറ്റിലെ കറിയും)ക്കെതിരെ കര്‍ശന നടപടിയുമായി എക്‌സൈസും സൈബര്‍ സെല്ലും സംസ്ഥാന പോലീസും നീങ്ങുന്നതിനിടെ വാട്‌സപ്പ് ഗ്രൂപ്പുകളും നിരീക്ഷണത്തില്‍. മദ്യപാനത്തെ പ്രോത്സാഹിപ്പിക്കുന്ന ലക്ഷക്കണക്കിന് ഗ്രൂപ്പുകള്‍ സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നതായാണ് സൈബര്‍സെല്ലിന്റെ കണ്ടെത്തല്‍. ഇത്തരം ഗ്രൂപ്പുകളുടെയെല്ലാം വിശദാംശങ്ങള്‍ ശേഖരിക്കാനാണ് സൈബര്‍സെല്‍ മേധാവിയുടെ നിര്‍ദ്ദേശം. നിലവില്‍ ഏതെങ്കിലും പരാതികള്‍ ലഭിക്കുമ്പോള്‍ മാത്രമാണ് ഇത്തരം വാട്സപ്പ് ഗ്രൂപ്പുകളുടെ പ്രവര്‍ത്തനം നിരീക്ഷിക്കാറുള്ളത്. എന്നാല്‍ ഇനി മുതല്‍ നിരന്തരം നിരീക്ഷിക്കാനും കുറ്റകരമെന്ന് തോന്നിയാല്‍ അഡ്മിന്‍മാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാനാണ് നീക്കം. ജി.എന്‍.പി.സിയേക്കാള്‍ അതിമാരകവും മദ്യത്തെ പ്രോത്സാഹിപ്പിക്കുന്ന തരത്തിലുമുള്ള ഗ്രൂപ്പുകളാണ് പ്രവര്‍ത്തിക്കുന്നത്. ഇത്തരം ഗ്രൂപ്പുകളിലേക്ക് അശ്ലീലവും മതസ്പര്‍ദ്ധ വളര്‍ത്തുന്നതടക്കമുള്ള പോസ്റ്റുകള്‍ പതിവായി എത്താറുണ്ടെന്നും വിവരം ലഭിച്ചിട്ടുണ്ട്. അശ്ലീല വീഡിയോകളും ചിത്രങ്ങളും പ്രചരിപ്പിക്കാന്‍ വേണ്ടി മാത്രമായും ആയിരക്കണക്കിന് ഗ്രൂപ്പുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും ഗ്രൂപ്പുകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും സൈബര്‍ സെല്‍ മേധാവി വ്യക്തമാക്കി.

0Shares