തുര്‍ക്കി: തുര്‍ക്കിയില്‍ വാട്ടര്‍ തീം പാര്‍ക്കില്‍ നിന്ന് വൈദ്യുതാഘാതമേറ്റ് മൂന്ന് കുട്ടികളുള്‍പ്പെടെ അഞ്ചു പേര്‍ മരിച്ചു. വടക്കുപടിഞ്ഞാറന്‍ തുര്‍ക്കിയിലെ സഖര്യ പ്രവിശ്യയില്‍ അക്യാസിയിലായിരുന്നു സംഭവം. കുട്ടികളെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ പാര്‍ക്ക് മാനേജരും മകനും മരിച്ചു.

12, 15, 17 വയസ് പ്രായമുള്ള കുട്ടികളാണ് മരിച്ചത്. അപകടം സംഭവിച്ചത് എങ്ങനെയെന്ന് വ്യക്തമല്ല. സംഭവത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടം സംബന്ധിച്ച് സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.