വാജ്പേയുടെ ചിതാഭസ്മം നിമഞ്ജനം ചെയ്യാന്‍ പോയ വള്ളം മറിഞ്ഞു; വള്ളത്തിലുണ്ടായിരുന്നത് ബി.ജെ.പി നേതാക്കളടക്കം നിരവധിപേര്‍

  • Post category:news
  • Reading time:1 min read
You are currently viewing വാജ്പേയുടെ ചിതാഭസ്മം നിമഞ്ജനം ചെയ്യാന്‍ പോയ വള്ളം മറിഞ്ഞു; വള്ളത്തിലുണ്ടായിരുന്നത് ബി.ജെ.പി നേതാക്കളടക്കം നിരവധിപേര്‍

ബസ്തി(ഉത്തര്‍ പ്രദേശ്) : മുന്‍ പ്രധാനമന്ത്രി എ.ബി വാജ്‌പേയിയുടെ ചിതാഭസ്മം നിമഞ്ജനം ചെയ്യുന്ന ചടങ്ങിനായി പുറപ്പെട്ട വള്ളം മറിഞ്ഞു. ചടങ്ങില്‍ പങ്കെടുക്കുന്നതിനായി പ്രാദേശിക ബി.ജെ.പി നേതാക്കളും ജില്ലാ നേതാക്കളും അടക്കം നിരവധിപേരാണ് വള്ളത്തിലുണ്ടായിരുന്നത്. വാജ്പേയുടെ ചിതാഭസ്മം യു.പി, ബസ്തിയിലെ കുവനോ നദിയില്‍ നിമഞ്ജനം ചെയ്യാന്‍ പോകും വഴിയായിരുന്നു അപകടം. വാജ്‌പേയുടെ ചിതാഭസ്മം എല്ലാം സംസ്ഥാനങ്ങളുടേയും പ്രധാനനദികളില്‍ ഒഴുക്കുന്നതിന് വേണ്ടി സംസ്ഥാന യൂണിറ്റ് പ്രസിഡന്റുമാര്‍ക്ക് ബി.ജെ.പി നേതൃത്വം കൈമാറിയിരുന്നു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിര്‍ദേശ പ്രകാരമായിരുന്നു ഇത്. ഈ ചടങ്ങ് യു.പി യിലെ ബി.ജെ.പി നേതാക്കള്‍ നിര്‍വഹിക്കുന്നതിനിടെയായിരുന്നു അപകടമുണ്ടായത്. ആളുകളുടെ എണ്ണം കൂടിയതാണ് വള്ളം അപകടത്തില്‍പെടാന്‍ കാരണം. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. ഒരു എം.പിയും, എം.എല്‍.എമാരും ജില്ലാ ജഡ്ജിയും പൊലീസ് എസ്.പിയും അടക്കമുള്ള പ്രമുഖരും വള്ളത്തില്‍ ഉണ്ടായിരുന്നു എന്നാണ് വിവരം. തീരത്തോട് അടുത്തപ്പോള്‍ വള്ളം മറിഞ്ഞതിനാല്‍ വലിയ അപകടമാണ് ഒഴിവായതെന്ന് പോലീസ് പറഞ്ഞു.

0Shares