വാജ്പേയിയെ എയിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു; പതിവ് പരിശോധനക്കെന്ന് ഡോക്ടര്‍

  • Post category:news
  • Reading time:1 min read
You are currently viewing വാജ്പേയിയെ എയിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു; പതിവ് പരിശോധനക്കെന്ന് ഡോക്ടര്‍

ന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പതിവ് പരിശോധനക്കായാണ് എയിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്നാണ് അധികൃതര്‍ അറിയിച്ചത്. എയിംസ് ഡയറക്ടര്‍ റണ്‍ദീപ് ഗുലേറിയയുടെ നേതൃത്വത്തിലുള്ള ഡോക്ടര്‍മാരാണ് വാജ്പേയിയെ പരിശോധിക്കുന്നത്. 93 കാരനായ വാജ്‌പേയിയെ ചികിത്സിക്കുന്ന ഡോക്ടറുടെ നിര്‍ദേശ പ്രകാരമാണ് ആശുപത്രിയിലേക്ക് മാറ്റിയത്. 1998 മുതല്‍ 2004 വരെ പ്രധാനമന്ത്രിയായിരുന്ന അദ്ദേഹം ഏറെ നാളായി അസുഖബാധിതനാണ്.

0Shares