വാജ്പേയിയുടെ ആരോഗ്യ നില അതീവ ഗുരുതരം

  • Post category:news
  • Reading time:1 min read
You are currently viewing വാജ്പേയിയുടെ ആരോഗ്യ നില അതീവ ഗുരുതരം

ന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രി എ.ബി വാജ്പേയിയുടെ ആരോഗ്യ നില അതീവ ഗുരുതരം. ഡല്‍ഹിയിലെ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെ അത്യാഹിത വിഭാഗത്തില്‍ കഴിയുന്ന വാജ്‌പേയ് വെന്റിലേറ്ററിന്റെ സഹായത്തിലാണ് ജീവന്‍ നിലനിര്‍ത്തുന്നത്. ശ്വാസകോശത്തിലെ അണുബാധയാണ് ആരോഗ്യ സ്ഥിതി കൂടുതല്‍ സങ്കീര്‍ണമാക്കിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്രമന്ത്രി സ്മൃതി ഇറാനിയും കഴിഞ്ഞ ദിവസം എയിംസിലെത്തി വാജ്പേയിയെ സന്ദര്‍ശിച്ചിരുന്നു. യുറിനറി ഇന്‍ഫക്ഷനെ തുടര്‍ന്ന് കഴിഞ്ഞ ജൂണ്‍ 12 നാണ് വാജ്പോയെ എയിംസില്‍ പ്രവേശിപ്പിച്ചത്. വാജ്‌പേയിയുടെ ആരോഗ്യ നിലയില്‍ ആശങ്കയുണ്ടെന്ന വാര്‍ത്ത പരന്നതിനാല്‍ എയിംസിന്റെ പുറത്ത് നിരവധിയാളുകള്‍ തടിച്ചു കൂടുന്നുണ്ട്. ഇതേ തുടര്‍ന്ന് എയിംസും പരിസരത്തും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ജവഹര്‍ലാല്‍ നെഹ്രുവിനു ശേഷം തുടര്‍ച്ചയായി രണ്ടു തവണ പ്രധാനമന്ത്രിയായ ആദ്യ നേതാവാണ് വാജ്പേയി.

0Shares