
തന്നെ ഫോണിലൂടെ വശീകരിച്ച ശേഷം യുവാവ് ലൈംഗികമായി പീഡിപ്പിച്ചെന്ന് കാട്ടി 61 കാരിയായ സീരിയല്‍ നടി നല്‍കിയ പരാതിയില്‍ കായംകുളം പോലീസ് അന്വേഷണം ആരംഭിച്ചു. ഫോണിലൂടെ പരിചയപ്പെട്ട എറണാകുളം സ്വദേശിയായ യുവാവ് ഹോട്ടല്‍ മുറിയിലും വീട്ടിലും വെച്ച് നിരവധി തവണ ബലാത്സംഗം ചെയ്തതായാണ് പരാതിയില്‍ പറയുന്നത്.
ഈ യുവാവ് ഇപ്പോള്‍ വിദേശത്താണ്. ഹോട്ടലിലുള്ള സി.സി ടി.വി കാമറകള്‍ പരിശോധിക്കുമെന്ന് പോലീസ് പറഞ്ഞു. പരാതിയില്‍ പറയുന്ന യുവാവുമായി നടിക്ക് സാമ്പത്തിക ഇടപാട് ഉണ്ടായിരുന്നതായി പോലീസ് പറഞ്ഞു. രണ്ട് മാസങ്ങള്‍ക്ക് മുന്‍പ് ഇത് സംബന്ധിച്ച പരാതിയില്‍ പോലീസ് ഇരുകൂട്ടരെയും വിളിച്ച് പ്രശ്‌നം ഒത്തുതീര്‍പ്പാക്കിയിരുന്നതാണ്.

പുറത്തുവന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്നാണ് സൂചന. ഇതുമായി ബന്ധപ്പെട്ട് പൊലീസ് സൈബര്‍ സെല്ലില്‍ നിര്‍ദ്ദേശം നല്‍കി. മുന്‍പും പല സീരിയല്‍ നടികളേയും അപമാനിക്കുന്ന തരത്തില്‍ വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ എത്തിയിരുന്നു. അവ മിക്കതും വ്യാജവുമായിരുന്നു. എന്നാല്‍ ഇവിടെ നടിയുടെ പരാതിയിലൂടെ വീഡിയോയുടെ ആധികാരികത ഊട്ടിയുറപ്പിക്കുകയാണ്.
നടിയില്‍ നിന്നും പീഡന പരാതി കിട്ടിയ സ്ഥിതിക്ക് യുവാവിനെ കസ്റ്റഡിയില്‍ എടുക്കാന്‍ പോലീസ് നിര്‍ബന്ധിതരാണ്. ഈ സാഹചര്യത്തില്‍ വിദേശത്തുള്ള യുവാവിനെ നാട്ടിലെത്തിക്കാന്‍ നീക്കം നടക്കുകയാണ്. തോട്ടപ്പള്ളിയിലെ ഹോട്ടലിലും വീട്ടിലും അതിക്രമിച്ചു കയറിയ 37കാരനായ യുവാവ് തന്നെ പല തവണ പീഡിപ്പിച്ചെന്നും സമ്മതം കൂടാതെ ദൃശ്യങ്ങള്‍ പകര്‍ത്തിയെന്നും നടിയുടെ പരാതിയിലുണ്ട്. ഈ ദൃശ്യങ്ങള്‍ തന്‍റെ ഭര്‍ത്താവിനും അയല്‍വാസികള്‍ക്കും അയച്ചു സ്വകാര്യത നശിപ്പിച്ചതായും പരാതിയില്‍ പറയുന്നു.
ഇരുവരും തമ്മിലുള്ള വീഡിയോ വാട്‌സ്ആപ്പ് ഗ്രൂപ്പുകളില്‍ വൈറലായതോടെയാണ് സംഭവം നടിയുടെ വീട്ടുകാര്‍ അറിഞ്ഞത്. അതാണ് പരാതി നല്‍കിയതും. വീഡിയോ പുറത്തായതോടെ ചാനലും ഞെട്ടിയിരിക്കുകയാണ്. ചാനലിന്‍റെ യശസ്സിനെ ബാധിക്കുന്ന സംഭവമായതു കൊണ്ട് തന്നെ നടിയെ സീരിയലില്‍ നിന്ന് പുറത്താക്കാനും സാധ്യതയുണ്ട്. എന്നാല്‍ പീഡന പരാതി നല്‍കിയ ഇരയായ സ്ത്രീയെ മാറ്റുന്നത് പുതിയ വിവാദങ്ങള്‍ക്ക് ഇട നല്‍കും. അതിനാല്‍ തന്നെ കരുതലോടെ മാത്രമേ ഈ ചാനല്‍ പ്രശ്‌നത്തില്‍ ഇടപെടുകയുള്ളൂ എന്നാണ് സൂചന.
