വഴിമധ്യേ ഭാര്യയും ഭര്‍ത്താവും വഴക്കിട്ടു; തര്‍ക്കം മൂത്തതോടെ പിതാവ് മക്കളോട് ചെയ്തത്

  • Post category:news
  • Reading time:1 min read
You are currently viewing വഴിമധ്യേ ഭാര്യയും ഭര്‍ത്താവും വഴക്കിട്ടു; തര്‍ക്കം മൂത്തതോടെ പിതാവ്  മക്കളോട് ചെയ്തത്

ഹൈദരാബാദ്: ഭാര്യയുമായുള്ള വഴക്കിനെ തുടര്‍ന്ന് മൂന്ന് മക്കളെയും അച്ഛന്‍ പുഴയില്‍ എറിഞ്ഞ് കൊലപ്പെടുത്തി. ആന്ധ്രാപ്രദേശിലെ ചിറ്റൂരില്‍ ഞായറാഴ്ചയാണ് നാടിനെ നടുക്കിയ ഈ കൊലപാതകം നടന്നത്. ചിറ്റൂര്‍ സ്വദേശികളായ വെങ്കടേഷ് – അമരാവതി ദമ്പതികളുടെ മക്കളായ പുനീത് (6), സഞ്ചയ് (3), രാഹുല്‍ (മൂന്ന് മാസം) എന്നിവരാണ് മാതാപിതാക്കളുടെ തര്‍ക്കിന് ബലിയാടായത്. വെങ്കടേഷിന്റെ രണ്ടാം ഭാര്യാണ് അമരാവതി. ആദ്യ ഭാര്യയില്‍ മക്കളില്ലാത്തതിനെ തുടര്‍ന്നാണ് വെങ്കടേഷ് അമരാവതിയെ വിവാഹം ചെയ്തത്. കഴിഞ്ഞയാഴ്ച അമരാവതിയും വെങ്കടേഷും പരസ്പരം വഴക്കിടുകയും അമരാവതി മക്കളെയും കൂട്ടി സ്വന്തം വീട്ടിലേക്ക് പോവുകയും ചെയ്തിരുന്നു. എന്നാല്‍ ഇന്നലെ ഭാര്യയും മക്കളെയും തിരിച്ചു കൊണ്ടുവരാനായി വെങ്കടേഷ് അമരാവതിയുടെ വീട്ടിലേക്ക് പോയിരുന്നു. തിരിച്ചുവരുന്നതിനിടേ രണ്ടു പേരും വീണ്ടും വഴക്കിട്ടിരുന്നു. ഇതിന്റെ ദേഷ്യത്തില്‍ ഇയാള്‍ മക്കളെ പുഴയില്‍ എറിഞ്ഞു കൊലപ്പെടുത്തുകയായിരുന്നു. പുഴയില്‍ മൂന്നു കുഞ്ഞുങ്ങളുടെ മൃതദേഹം ഒഴുകി നടക്കുന്നത് കണ്ട നാട്ടുകാരാണ് വിവരം പോലീസില്‍ അറിയിച്ചത്. വെങ്കടേഷ് അമിത മദ്യപാനിയാണെന്നും സംഭവത്തിനു ശേഷം ഒളിവിലാണെന്നും പോലീസ് അറിയിച്ചു.

0Shares