വളര്‍ത്തു നായയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ കന്നട നടിക്ക് തെരുവ് നായകളുടെ കടിയേറ്റു.

  • Post category:news
  • Reading time:1 min read
You are currently viewing വളര്‍ത്തു നായയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ കന്നട നടിക്ക് തെരുവ് നായകളുടെ കടിയേറ്റു.

മുംബൈ: വളര്‍ത്തു നായയെ രക്ഷിക്കുന്നതിനിടെ കന്നട നടിയും മോഡലുമായ പറുല്‍ യാദവിനെ തെരുവ് നായക്കള്‍ കൂട്ടത്തോടെ ആക്രമിച്ചു. കൈയ്യിലും മുഖത്തും തലയ്ക്കും ഗുരുതരമായി പരിക്കേറ്റ നടിയെ മുംബൈയിലെ കോകിലാബെന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തലയ്ക്ക് ആഴത്തില്‍ മുറിവേറ്റതിനെ തുടര്‍ന്ന് പറുലിനെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയയാക്കി.

മുംബൈ ജോഗേശ്വരി റോഡിനു സമീപം അവരുടെ താമസസ്ഥലത്തിനു സമീപമാണ് സംഭവം നടന്നത്. വളര്‍ത്തു നായയുമായി വീടിനു പുറത്ത് നടക്കാനിറങ്ങിയതായിരുന്നു നടി. ഇവരുടെ വളര്‍ത്തു നായയെ ആറ് തെരുവ് നായ്ക്കള്‍ കൂട്ടത്തോടെ ആക്രമിക്കുയായിരുന്നു. വളര്‍ത്തു നായയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടയിലാണ് പറുലിനെ തെരുവ് പട്ടികള്‍ ആക്രമിച്ചത്. ഡ്രീംസ് എന്ന തമിഴ് ചിത്രത്തിലൂടെ സിനിമ രംഗത്തെത്തിയ ഇവര്‍ കൃത്യം, ബ്ലാക്ക് ഡാലിയ, ബുള്ളറ്റ് എന്നീ മലയാളം സിനിമകളില്‍ നായികാ വേഷത്തില്‍ അഭിനയിച്ചിട്ടുണ്ട്.

0Shares