തിരുവനന്തപുരം: അയല്‍വാസിയുടെ നായയെ കെന്ന് ചുട്ടു തിന്ന അന്യസംസ്ഥാന തൊഴിലാളി അറസ്റ്റില്‍. തിരുവനന്തപുരം കഴക്കൂട്ടത്താണ് സംഭവം. അസം സ്വദേശിയായ വിക്രമിനെയാണ് പോലീസ് പിടികൂടിയത്. അരശംമൂട് തീപ്പെട്ടി ക്ഷേത്രത്തിന് സമീപത്തുള്ള ശിവം വീട്ടില്‍ ഹരികുമാറിന്റെ ഒന്നര വയസ്സുള്ള ഡോബര്‍മാനെയാണ് ഇയാള്‍ കൊന്ന് ചുട്ടുതിന്നത്. കെട്ടിട നിര്‍മ്മാണ കരാര്‍ എടുക്കുന്ന ഹരികുമാറിന്റെ സഹോദരന്റെ ജോലിക്കാരനാണ് വിക്രം.

സംഭവം ശ്രദ്ധയില്‍പ്പെട്ട മറ്റൊരു തൊഴിലാളിയാണ് വിവരം നാട്ടുകാരെ അറിയിക്കുന്നത്. തുടര്‍ന്ന് എത്തിയ നാട്ടുകാരില്‍ ഒരാളെ കുത്തിപ്പരിക്കേല്‍പ്പിക്കുകയും ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുകയും ചെയ്തു. ചുമട്ട് തൊഴിലാളികളാണ് ഇയാളെ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചത്. ഇയാള്‍ കഞ്ചാവിനും മദ്യത്തിനും അടിമയാണ് എന്നാണ് പോലീസ് പറയുന്നത്.