
തിരുവനന്തപുരം: വാര്‍ദ്ധക്യ പരാമര്‍ശത്തില്‍ കോണ്‍ഗ്രസ് നേതാവ് കെ.സുധാകരന് മറുപടിയുമായി വി.എസ്.അച്യുതാനന്ദന്‍. ജന്മനാ തലച്ചോറ് ശുഷ്‌കമായ തലനരയ്ക്കാനനുവദിക്കാത്തചില വൃദ്ധന്മാര്‍ എന്‍റെ തലയോട്ടിയുടെ ഉള്ളളവ് വിശകലനം ചെയ്യുന്ന തിരക്കിലാണെന്ന് വി.എസ്. പറഞ്ഞു.
ഫെയ്സ്ബുക്ക് കുറിപ്പിലൂടെയാണ് വി.എസ് കെ.സുധാകരന് മറുപടി നല്‍കിയത്. പീഡനക്കേസിലെ തന്നെക്കാള്‍ യുവാവായ പ്രതിയെ വിദേശത്തേക്ക് കടത്താന്‍ സഹായിച്ച യുവ വൃദ്ധന്‍റെ ജല്‍പ്പനങ്ങള്‍ക്കല്ല, നാടിന്‍റെ വികസനത്തെക്കുറിച്ചാണ് ജനങ്ങള്‍ കാതോര്‍ക്കുകയെന്നും വി.എസ്.ഫെയ്സ്ബുക്കിലിട്ട പ്രസ്താവനയില്‍ വ്യക്തമാക്കി.

ഒരു കാര്യം വ്യക്തമായിരിക്കുന്നു. ഈ ഉപതെരഞ്ഞെടുപ്പുകളില്‍ യു.ഡി.എഫിന് വലിയ ആശങ്കയുണ്ട്. ഇത് ഞാന്‍ ഇടതുപക്ഷ വക്താവായി പറയുന്നതല്ല. എന്‍റെ ചുറ്റിലും യു.ഡി.എഫ് നേതാക്കള്‍ നടത്തുന്ന വാചകക്കസര്‍ത്തുകള്‍ കണ്ടിട്ടും കേട്ടിട്ടുമാണ്.- വി.എസ് പറയുന്നു.
വറ്റിവരണ്ട തലയോട്ടിയില്‍ നിന്ന് എന്ത് ഭരണപരിഷ്‌കാരമുണ്ടാകാനാണെന്നായിരുന്നു വട്ടിയൂര്‍ക്കാവില്‍ നടന്ന യു.ഡി.എഫ് തെരഞ്ഞെടുപ്പ് പ്രചാരണ റാലിക്കിടെ കെ.സുധാകരന്‍ നടത്തിയ പരാമര്‍ശം.
https://www.facebook.com/OfficialVSpage/posts/2287674268210066?__xts__[0]=68.ARAdG5bftsveCh0gq91Fpd0jxmwVzOWEur4eh4_Vr2sGl5Bmlntjw1Kyty1aQN3Z67E-NN6h-d9dmohmJL9uz9gm5IqICP61NtayuOF_M9yMBWIMYlZO3gG0makleubp1aSLAdOkzy2JGrHycW3PqDhbjlVsObV6xllyBdU6DcIvYrZ9YTNROUsp-95R9E54mryvoF3ZaKg3miteQiD-oI5HJ22uL4lr3uGb755CDaiWkjibBD3Jk3C52aCQzkywwWYLeHvYmvMjBBct29GGnC-ENEARJXQsdNNqFUn9TeX2yMJnN6MwgmTA5xwHiBkCvPHq2Uu-e5vW1P3G13-tZC-s&__tn__=-R
