ബ്യൂണസ് ഐറിസ്: ഫുട്‌ബോള്‍ രാജകുമാര്‍ മെസ്സി ഒടുവില്‍ തന്റെ ബാല്യകാല സഖിയുടെ കഴുത്തില്‍ മിന്നു കെട്ടി. മെസ്സിയുടെയും കാമുകി അന്റോണെല്ല റോകുസോയുടേയും വര്‍ഷങ്ങള്‍ നീണ്ട പ്രണയമാണ് വിവാഹത്തില്‍ കലാശിച്ചത്.

വെള്ളിയാഴ്ച റൊസാരിയോ നഗരത്തിലെ ഒരു ലക്ഷ്വറി ഹോട്ടലില്‍ വച്ചാണ് ഇവരുടെ മിന്നുകെട്ട് നടന്നത്. ബാഴ്സലോണ ടീമിലെ തന്റെ പ്രിയപ്പെട്ട കൂട്ടുകാരായ നെയ്മര്‍, ലൂയിസ് സുവാരസ്, ജെറാഡ് പിക്കോ എന്നിവരടക്കം 250 പേരാണ് വിവാഹത്തിന് എത്തിയത്.