വര്‍ഷങ്ങളുടെ പരിശീലന പരിചയസമ്പത്തുമായി റോബിന്‍ സിംഗ് ഇന്ത്യന്‍ ടീമിന്‍റെ പരിശീലക സ്ഥാനത്തേക്ക്; ബി.സി.സി.ഐയ്ക്ക് അപേക്ഷ നല്‍കി

  • Post category:news
  • Reading time:2 mins read
You are currently viewing വര്‍ഷങ്ങളുടെ പരിശീലന പരിചയസമ്പത്തുമായി റോബിന്‍ സിംഗ് ഇന്ത്യന്‍ ടീമിന്‍റെ പരിശീലക സ്ഥാനത്തേക്ക്; ബി.സി.സി.ഐയ്ക്ക് അപേക്ഷ നല്‍കി

ആഭ്യന്തര ക്രിക്കറ്റില്‍ വര്‍ഷങ്ങളുടെ പരിചയസമ്പത്തുള്ള റോബിന്‍ സിംഗ് ഇന്ത്യന്‍ പരിശീലകനാകാന്‍ ഒരുങ്ങുന്നു. ലോകകപ്പിന് ശേഷം ഇന്ത്യയുടെ പരിശീലക സ്ഥാനത്തേക്ക് പുതിയ അപേക്ഷകള്‍ ക്ഷണിച്ചിരിക്കെ റോബിന്‍ സിംഗും ബി.സി.സി.ഐയ്ക്ക് അപേക്ഷ നല്‍കിക്കഴിഞ്ഞു. ഇപ്പോഴുള്ള പരിശീലകന്‍ രവി ശാസ്ത്രിയുടെയും സഹപരിശീലകരുടെയും കാലാവധി അവസാനിച്ചതോടെയാണ് ഇന്ത്യ പുതിയ പരിശീലകരെ തേടുന്നത്.

നിലവിലുള്ള രീതി അനുസരിച്ച് ഇന്ത്യന്‍ ടീമിന് ഇന്ത്യക്കാരനായ പരിശീലകനെന്ന രീതി എന്നത് ബി.സി.സി ഐ തുടരുകയാണെങ്കില്‍ റോബിന്‍ സിംഗിന് തന്നെ നറുക്കുവീണേക്കും. 2007-09 കാലഘട്ടത്തില്‍ ഇന്ത്യന്‍ ടീമിന്‍റെ ഫീല്‍ഡിങ് പരിശീലകനായിരുന്നു റോബിന്‍. പിന്നീട് ഇന്ത്യ അണ്ടര്‍ 19, എ ടീമുകളെയും പരിശീലിപ്പിച്ചു.

ഐ.പി.എല്‍ ആരംഭിച്ചപ്പോള്‍ മുംബൈ ഇന്ത്യന്‍സിന്‍റെ സഹപരിശീലകനായും റോബിന്‍ സിംഗ് വിജയിച്ചിട്ടുണ്ട്. ഇപ്ഇപോഴുള്ന്ത്യള ടീമില്‍ മാറ്റം ആവശ്യമായ സമയമാണെന്ന് റോബിന്‍ സിംഗ് പറഞ്ഞു. ഐ.സി.സി ടൂര്‍ണമെന്റുകളില്‍ ഇന്ത്യ തുടര്‍ച്ചയായി നോക്കൗട്ട് ഘട്ടത്തില്‍ പുറത്താകുന്നത് പരിഹരിക്കണമെന്നാണ് അദ്ദേഹം പ്രധാനമായും അഭിപ്രായപ്പെട്ടത്. അതിനുവേണ്ടി പരിശീലകന്‍ കളിക്കാരുടെ മാനസികനിലയെ മാറ്റിയെടുക്കണം.

ഇപ്പോഴുള്ള പരിശീലകന് കീഴില്‍ ഇന്ത്യയ്ക്ക് നോക്കൗട്ട് പ്രശ്‌നം പരിഹരിക്കാനാകുന്നില്ലെന്നും സിങ് സൂചിപ്പിച്ചു. ഇപ്പോള്‍ കഴിഞ്ഞ ലോകകപ്പിലെ സെമി ഫൈനലിലെ ബാറ്റിങ് താനായിരുന്നു പരിശീലകനെങ്കില്‍ എങ്ങിനെ ബാറ്റിങ് ഓര്‍ഡര്‍ വേണമെന്ന് റോബിന്‍ സിങ് തുറന്നുപറഞ്ഞു. പന്ത് വളരെ നന്നായി മൂവ് ചെയ്യുന്ന പിച്ചില്‍ രോഹിത് ശര്‍മ പുറത്തായയുടന്‍ വിരാട് കോലിയെ ഇറക്കില്ലായിരുന്നു. കോലി നാലാമനായി ഇറങ്ങണം. ആ മത്സരത്തില്‍ താന്‍ മായങ്ക് അഗര്‍വാളിനെ കളിപ്പിക്കും. മായങ്ക് ആയിരിക്കും മൂന്നാം നമ്പര്‍.

മുന്‍ക്യാപ്റ്റന്‍കൂടിയായ ധോണി അഞ്ചാമനായും ഇറങ്ങണം. അങ്ങിനെ വരുമ്പോള്‍ ധോണിയും കോലിയും മികച്ച കൂട്ടുകെട്ടുണ്ടാക്കുമായിരുന്നു. തുടര്‍ന്ന് പാണ്ഡ്യ, ഋഷഭ് പന്ത്, രവീന്ദ്ര ജഡേജ തുടങ്ങിയ വമ്പന്‍ ഹിറ്റുകാര്‍ക്ക് അവസരം നല്‍കുമെന്നും റോബിന്‍ സിംഗ് പറഞ്ഞു. ര

അതേസമയം ടോം മൂഡി, മഹേല ജയവര്‍ധനെ, മൈക്ക് ഹെസ്സന്‍, ഗാരി കേര്‍സ്റ്റിയന്‍ തുടങ്ങിയവരും ഇന്ത്യന്‍ പരിശീലകനാകാന്‍ അപേക്ഷ നല്‍കിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. നിലവിലുള്ള പരിശീലകന്‍ രവി ശാസ്ത്രിയെ വീണ്ടും പരിശീലകനായേക്കുമെന്നും സൂചനയുണ്ട്. മുന്‍ കാപ്റ്റനും ഇതിഹാസ താരവുമായ കപില്‍ ദേവിന്‍റെ കീഴിലുള്ള പ്രത്യേക കമ്മിറ്റിയാണ് പുതിയ കോച്ചിനെ തെരഞ്ഞെടുക്കുക.

0Shares