
മലപ്പുറം: ഇന്റര്‍നെറ്റില്‍ തരംഗമായ അഡാര്‍ ലവിന്റെ പോസ്റ്റര്‍ പാര്‍ട്ടി സമ്മേളന വേദികളും കൈയടക്കുന്നു. മാര്‍ച്ച് ആദ്യവാരം മലപ്പുറത്താരംഭിക്കുന്ന സി.പി.ഐ സംസ്ഥാന സമ്മേളനത്തിന് അഭിവാദ്യമര്‍പ്പിച്ച് വിദ്യാര്‍ഥി സംഘടനയായ എ.ഐ.എസ്എഫ് സ്ഥാപിച്ച ഫ്ളക്സ് ബോര്‍ഡിലാണ് അഡാര്‍ ലവ് മാതൃകയും കണ്ണിറുക്കലും ഇടം പിടിച്ചത്. എ.ഐ.എസ്.എഫ് കോട്ടക്കല്‍ മണ്ഡലം കമ്മിറ്റി സ്ഥാപിച്ച ബോര്‍ഡിലാണ് ഒരു അഡാറ് ലൗ നായിക പ്രിയ വാര്യര്‍ ഇടം പിടിച്ചിരിക്കുന്നത്. ഗാനരംഗത്തിലെ പ്രിയയുടെ കണ്ണിറുക്കല്‍ ചിത്രമുള്പ്പെടുത്തിയതാണ് ബോര്‍ഡ്. സി.പി.ഐയുടെ വിദ്യാര്‍ത്ഥി സംഘടനയായ എ.ഐ.എസ്എഫിന്റെ അഡാര്‍ പോസ്റ്റര്‍ വാര്‍ത്തകളിലും ഇടംപിടിച്ചിരിക്കുകയാണ്. വളാഞ്ചേരി വലിയകുന്നിലാണ് ഫ്ളക്സ് സ്ഥാപിച്ചിരിക്കുന്നത്.

വര്‍ഗ ബഹുജന സംഘടനകള്‍ വൈവിധ്യമാര്‍ന്ന ബോര്‍ഡുകള്‍ തയ്യാറാക്കാനായിരുന്നു സി.പി.ഐ മണ്ഡലം കമ്മറ്റിയുടെ നിര്‍ദ്ദേശം. ഇങ്ങനെ തയാറാക്കിയ ബോര്‍ഡുകളിലാണ് അഡാര്‍ പോസ്റ്ററും സ്ഥാനം പിടിച്ചത്. സിനിമയുടെ തലക്കെട്ടിന്റെ മാതൃകയിലാണ് സി.പി.ഐ സംസ്ഥാന സമ്മേളനം എന്ന് എഴുതിയിരിക്കുന്നത്. പ്രിയയുടെ ചിത്രത്തിന് പിന്നില്‍ ഒരു സ്കൂള്‍ ക്ലാസ് മുറിയുടെ ചിത്രവും അവ്യക്തമായി ചേര്‍ത്തിട്ടുണ്ട്.
മാറുന്ന നാടിന് നേരിന്റെ നേരിന്റെ ചുവപ്പ് എന്ന സമ്മേളന മുദ്രാവാക്യവും ബോര്‍ഡിലുണ്ട്. സുകുമാർ അഴീക്കോട്, കമല സുരയ്യ എന്നിവരുള്‍പ്പെടെ വിവിധ രാഷ്ട്രീയ സാംസ്കാരിക നേതാക്കളുടെ ചിത്രങ്ങളടങ്ങിയ ബോര്ഡുകള്ക്കൊപ്പമാണ് കണ്ണിറുക്കല്‍ ചിത്രവും ഇടംപിടിച്ചത്. സിനിമക്കെതിരെ ഉയരുന്ന അനാവശ്യ വിവാദങ്ങളില്‍ സിനിമയ്ക്കൊപ്പം നില്ക്കുന്നു എന്ന സന്ദേശമാണ് ബോര്‍ഡ് നല്കുന്നതെന്ന്മണ്ഡലം സെക്രട്ടറി അഷ്റഫലി പറഞ്ഞു.
