വരാനിരിക്കുന്നത് ‘ഭീകരലോകം; പൂർണമായും മനുഷ്യനെ ഇല്ലാതാക്കി യന്ത്രങ്ങളും കൃത്രിമബുദ്ധികളും ലോകം നിയന്തിക്കും; പറയുന്നത് സ്റ്റീഫൻ ഹോക്കിങ്

  • Post category:news
  • Reading time:1 min read
You are currently viewing വരാനിരിക്കുന്നത് ‘ഭീകരലോകം; പൂർണമായും മനുഷ്യനെ ഇല്ലാതാക്കി യന്ത്രങ്ങളും കൃത്രിമബുദ്ധികളും ലോകം നിയന്തിക്കും; പറയുന്നത് സ്റ്റീഫൻ ഹോക്കിങ്

വരാനിരിക്കുന്നത് ‘ഭീകരലോകമെന്ന് വിഖ്യാത ശാസ്ത്രജ്ഞൻ സ്റ്റീഫൻ ഹോക്കിങ്. ഭൂമിയിൽ വരുന്ന നൂറു വർഷക്കാലത്തിനിടെ നടക്കാനിരിക്കുന്നത് അപ്രതീക്ഷിതമായ ദുരന്തങ്ങളാണെന്ന് അദ്ദേഹം പറയുന്നു. പൂർണമായും മനുഷ്യനെ ഇല്ലാതാക്കും. യന്ത്രങ്ങളും കൃത്രിമബുദ്ധികളുമായിരിക്കും (എ.ഐ) മനുഷ്യന്റെ സ്ഥാനത്ത് ഈ ലോകം നിയന്ത്രിക്കുകയെന്നും ഹോക്കിങ് പ്രവചിക്കുന്നു.

വരാനിരിക്കുന്ന ലോകത്തെ കുറിച്ച് മുന്നറിയിപ്പ് നൽകുന്നത് വയേഡ് മാഗസിന് നൽകിയ പ്രത്യേക അഭിമുഖത്തിലാണ്. അതിവേഗം കുതിക്കുകയാണ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ്. എ.ഐയ്ക്ക് വൈകാതെ തന്നെ ലോകം കീഴടങ്ങും. പിന്നെ സംഭവിക്കുന്നതൊന്നും പ്രവചിക്കാനാവില്ല. എന്നാൽ ഇതെല്ലാം എന്ന് സംഭവിക്കുമെന്ന് ഹോക്കിങ്ങും കൃത്യമായ ടൈംലൈൻ പ്രവചിക്കുന്നില്ല. കംപ്യൂട്ടർ വൈറസുകൾ നിർമിക്കുന്ന മനുഷ്യർ തന്നെ എ.ഐ ടെക്നോളജിയും ഡിസൈൻ ചെയ്യും. വൈറസുകളുടെ ജോലി ‘കൃത്രിമബുദ്ധി’ ഏറ്റെടുക്കുന്നത് വൻ ദുരന്തമായിരിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പു നൽകുന്നു.

0Shares