വരള്‍ച്ചയ്ക്ക് മുന്നില്‍ തോറ്റു: സമരമുഖത്തു നിന്നും ജലപീരങ്കികള്‍ക്ക് താല്‍ക്കാലിക വിട.

  • Post category:news
  • Reading time:1 min read
You are currently viewing വരള്‍ച്ചയ്ക്ക് മുന്നില്‍ തോറ്റു: സമരമുഖത്തു നിന്നും ജലപീരങ്കികള്‍ക്ക് താല്‍ക്കാലിക  വിട.

പാലക്കാട്: പാലക്കാട് ജില്ലയിലെ സമരമുഖങ്ങളില്‍ നിന്ന് ജലപീരങ്കികള്‍ താല്‍ക്കാലികമായി പിന്‍വലിച്ചു. ജില്ലയിലെ കടുത്ത വരള്‍ച്ചയുടെ സാഹചര്യത്തിലാണ് സമരങ്ങളില്‍ നിന്ന് ജലപീരങ്കി പ്രയോഗം ഒഴിവാക്കാന്‍ ജില്ലാ പോലീസ് മേധാവി പ്രദീഷ് കുമാറാണ് നിര്‍ദ്ദേശം നല്‍കിയത്. പാലക്കാട്, തൃശ്ശൂര്‍, മലപ്പുറം എന്നീ ജില്ലകളില്‍ ഉപയോഗിക്കുന്ന വരുണ്‍ എന്ന ജലപീരങ്കിയാണ് സമരമുഖത്ത് നിന്നും പിന്‍മാറിയത്.

12000 ലിറ്ററാണ് വരുണ്‍ എന്ന ജലപീരങ്കിയുടെ സംഭരണ ശേഷി. കൂടാതെ സമരക്കാരെ തിരിച്ചറിയാന്‍ ഉപയോഗിക്കുന്ന നിറമുള്ള വെള്ളം നിറക്കാനുള്ള 500 ലിറ്റര്‍ ശേഷിയുള്ള രണ്ടു ടാങ്കുകള്‍ വേറെയുമുണ്ട്. ജലപീരങ്കി ഒരു തവണ ഉപയോഗിക്കുമ്പോള്‍ നഷ്ടമാവുന്നത് 13000 ലിറ്റര്‍ വെള്ളമാണ്. ജല അതോറിറ്റിയുടെ കണക്കുകള്‍ പ്രകാരം അഞ്ച് അംഗങ്ങളുള്ള കുടുംബത്തിന് ഒരു ദിവസം വേണ്ടത് 500 ലിറ്റര്‍ വെള്ളമാണ്. അതായത് ജലപീരങ്കി ഉപയോഗിക്കുമ്പോള്‍ പാഴാകുന്നത് 26 കുടുംബങ്ങള്‍ക്ക് തികയുന്ന അത്രയും വെള്ളമാണ്.

0Shares