മുംബൈ: വിവാഹ ദിനം എന്നും ഓര്‍മ്മിച്ചിരിക്കാന്‍ വ്യത്യസ്ത കൊണ്ടുവരുന്നത് ഇന്ന് പതിവാണ്. എന്നാല്‍ തന്റെ വിവാഹദിനം വ്യത്യസ്തമാക്കാന്‍ ഒരു യുവതി ചെയ്തത് കണ്ട് ഞെട്ടിത്തരിച്ചിരിക്കുകയാണ് ഇന്റര്‍നെറ്റ് ലോകം. വിവാഹം വേറിട്ടതാക്കാന്‍ യുവതി തന്റെ വിവാവ വസ്ത്രത്തിലെ ലെഹങ്ക ഒഴിവാക്കുകയായിരുന്നു. പകരം ഒരു കുട്ടിനിക്കറുമിട്ടാണ് വധു വിവാഹ വേദിയിലെത്തിയത്.

യുവതിയുടെ ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയകളില്‍ ഞൊടിയിടയിലാണ് വൈറലായത്. ബ്രൈഡല്‍ മേക്കപ്പും ബ്ലൗസും ദുപ്പട്ടയും അടിവസ്ത്രവും മാത്രമായിരുന്നു വധുവിന്റെ വേഷം. എന്നാല്‍ വരന് ഷെര്‍വാണിയും ശിരോവസ്ത്രവും അണിഞ്ഞാണ് വിവാഹത്തിനെത്തിയത്.