വയോധികയുടെ കൈവശമുണ്ടായ ലക്ഷങ്ങളുടെ നിരോധിച്ച നോട്ടുകള്‍ എണ്ണിത്തിട്ടപെടുത്തി.

  • Post category:news
  • Reading time:1 min read
You are currently viewing വയോധികയുടെ കൈവശമുണ്ടായ ലക്ഷങ്ങളുടെ നിരോധിച്ച നോട്ടുകള്‍ എണ്ണിത്തിട്ടപെടുത്തി.

കൊച്ചി: പുറം ലേകവുമായി ബന്ധമില്ലാതെ ഒറ്റയ്ക്കു താമസിക്കുന്ന വയോധികയുടെ കൈയ്യിലുള്ള നിരോധിച്ച നോട്ടുകള്‍ എണ്ണിത്തിട്ടപ്പെടുത്തി. 4 ലക്ഷം രൂപയില്‍ 130 ആയിരത്തിന്റെയും 540 അഞ്ഞൂറിന്റെയും നിരോധിച്ച നോട്ടുകള്‍ ആണ് ഉണ്ടായത്. വാരപ്പുഴ ചിറയ്ക്കകം ഭഗവതി പറമ്പില്‍ സതി എന്ന സത്തായി(750)യുടെ വീട്ടില്‍ നിന്നാണ് പോലീസും പഞ്ചായത്തും ചേര്‍ന്ന് പണം കണ്ടെടുത്തത്. സത്തായിയുടെ കൈവശം ലക്ഷ കണക്കിന് രൂപയുടെ നിരോധിച്ച നോട്ടുകള്‍ ഉണ്ടെന്ന ആരോപണം ഉയര്‍ന്നതിനെ തുടര്‍ന്ന് പഞ്ചായത്ത് പ്രസിഡന്റിന്റെയും പോലീസിന്റെയും നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് രൂപ കണ്ടെത്തിയത്.

സ്റ്റീല്‍ അലമാരയില്‍ പ്ലാസ്റ്റിക് കവറിലായാണ് നോട്ടുകള്‍ സൂക്ഷിച്ചിരുന്നത്. മൃഗസംരക്ഷണ വകുപ്പില്‍ നിന്നും വിരമിച്ച സത്തായി വര്‍ഷങ്ങളായി ചിറക്കകത്തെ വീട്ടില്‍ തനിച്ച് കഴിയുകയാണ്. വര്‍ഷങ്ങള്‍ക്കു മുമ്പ് ഭര്‍ത്താവും മകളും മരിച്ച ഇവര്‍ അയല്‍വാസികളോട് അടുപ്പം കാണിക്കാറില്ലായിരുന്നു. കഴിഞ്ഞ ദിവസം സാധനങ്ങള്‍ വാങ്ങാന്‍ നിരോധിച്ച നോട്ടുകളുമായി മാര്‍ക്കറ്റിലെത്തിയപ്പോളാണ് ഇവരുടെ കൈയ്യിലുള്ള നോട്ടുകളെക്കുറിച്ചുള്ള വിവരം പുറം ലോകമറിയുന്നത്. കണ്ടെടുത്ത നോട്ടുകള്‍ കോടതിയില്‍ ഹാജരാക്കുമെന്ന് പറവൂര്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ക്രിസ്പിന്‍ സാം അറിയിച്ചു.

0Shares