വയറുവേദന ശമിക്കാന്‍ യുവതിക്ക് ഗര്‍ഭനിരോധന ഉറ നിര്‍ദ്ദേശിച്ചു; ഡോക്ടര്‍ക്കെതിരെ അന്വേഷണം

  • Post category:news
  • Reading time:1 min read
You are currently viewing വയറുവേദന ശമിക്കാന്‍ യുവതിക്ക് ഗര്‍ഭനിരോധന ഉറ നിര്‍ദ്ദേശിച്ചു; ഡോക്ടര്‍ക്കെതിരെ അന്വേഷണം

റാഞ്ചി: വയറുവേദനയ്ക്ക് ചികിത്സ തേടിയെത്തിയ യുവതിക്ക് ഗര്‍ഭനിരോധന ഉറ നിര്‍ദേശിച്ച ഡോക്ടര്‍ക്കെതിരെ അന്വേഷണം പ്രഖ്യാപിച്ചു. ജാര്‍ഖണ്ഡിലെ വെസ്റ്റ് സിങ്ഭൂം ജില്ലയിലെ ഘാട്ട്ശില സര്‍ക്കാര്‍ ആശുപത്രിയിലെ ഡോക്ടര്‍ക്കെതിരെയാണ് അന്വേഷണം. അഷ്റഫ് ബാദര്‍ എന്ന ഡോക്ടറുടെ അടുത്താണ് ക്ലാസ് ഫോര്‍ ജീവനക്കാരിയായ യുവതി ചികിത്സയ്ക്കായി എത്തിയത്.

പരിശോധനയ്ക്ക് ശേഷം ഡോക്ടര്‍ നല്‍കിയ ചീട്ടുമായി മരുന്ന് കടയിലെത്തിയപ്പോഴാണ് ഡോക്ടര്‍ മരുന്നായി കുറിച്ചത് കോണ്ടമാണെന്ന് മനസ്സിലാകുന്നത്. അവര്‍ പിന്നീട് ആശുപത്രിയിലെ മുതിര്‍ന്ന ഡോക്ടര്‍മാര്‍ക്ക് പരാതി നല്‍കിയിരുന്നു. പിന്നീട് ജാര്‍ഖണ്ഡ് മുക്തിമോര്‍ച്ച നേതാവ് വിഷയം നിയമസഭയില്‍ ഉന്നയിച്ചപ്പോഴാണ് സംഭവം പുറംലോകം അറിയുന്നത്.

ഇതേത്തുടര്‍ന്ന് സര്‍ക്കാര്‍ നിയമിച്ച മെഡിക്കല്‍ സംഘം വിഷയത്തില്‍ അന്വേഷണം ആരംഭിച്ചു. ആശുപത്രിയില്‍ കരാര്‍ അടിസ്ഥാനത്തിലാണ് അഷ്റഫ് ബാദര്‍ ജോലി ചെയ്യുന്നത്. അന്വേഷണ സംഘത്തിനു മുന്നില്‍ ഇയാള്‍ ആരോപണം നിഷേധിച്ചു.

0Shares