തൊടുപുഴ: വയറിങ് തകരാര്‍ മൂലം വൈദ്യുതി ബന്ധം നിലച്ചതിനാല്‍ മൂന്നാര്‍ സന്ദര്‍ശനത്തിനെത്തിയ കേന്ദ്ര മന്ത്രി സി.ആര്‍ ചൗധരി താമസ സ്ഥലത്ത് ഇരുട്ടില്‍ കഴിഞ്ഞത് ഒന്നര മണിക്കൂര്‍. തൊടുപുഴയിലെത്തിയ കേന്ദ്ര മന്ത്രിക്ക് താമസസൗകര്യമൊരുക്കിയ പി.ഡ.ബ്ല്യു.ഡി റസ്റ്റ് ഹൗസിലാണ് സുരക്ഷാ വീഴ്ച്ചയുണ്ടായത്. ബദല്‍ സംവിധാനമില്ലാതെയാണ് കേന്ദ്ര മന്ത്രിക്ക് റസ്റ്റ് ഹൗസില്‍ താമസമൊരുക്കിയത്. രാത്രി ഒന്‍പതോടെയാണ് റസ്റ്റ് ഹൗസിലെ മെയിന്‍ സ്വിച്ച് തകരാറിലായി വൈദ്യുതി ബന്ധം നിലച്ചത്.

രാത്രി പത്തരയോടെയാണ് തകരാര്‍ പരിഹരിക്കാനായത് ഇത്രയും സമയം ഒരു മെഴുകുതിരി വെട്ടം പോലുമില്ലാതെയാണ് അദ്ദേഹം മുറിയില്‍ കുടുങ്ങിയത്. ഇന്നലെ രാവിലെ മൂന്നാര്‍ സന്ദര്‍ശനത്തിനു ശേഷം അടിമാലിയിലെ ഒരു പൊതുയോഗത്തില്‍ പങ്കെടുത്തതിന് ശേഷമാണ് അദ്ദേഹം വിശ്രമിക്കാനായി തൊടുപുഴയിലെ പി.ഡ.ബ്ല്യു.ഡി. റസ്റ്റ് ഹൗസിലെത്തിയത്.