വയനാട്ടിൽ തോറ്റത് ഇന്ത്യയായിരുന്നോ? പ്രധാനമന്ത്രിയുടെ ചോദ്യത്തിന് പിന്നില്‍

  • Post category:news
  • Reading time:1 min read
You are currently viewing വയനാട്ടിൽ തോറ്റത് ഇന്ത്യയായിരുന്നോ? പ്രധാനമന്ത്രിയുടെ ചോദ്യത്തിന് പിന്നില്‍

വയനാട്ടിൽ തോറ്റത് ഇന്ത്യയായിരുന്നോ എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി . തെരഞ്ഞെടുപ്പിൽ ജനാധിപത്യം പരാജയപ്പെട്ടെന്ന പ്രതിപക്ഷ വിമർശനത്തിന് മറുപടിയായാണ് പ്രധാനമന്ത്രിയുടെ വിമർശനം. പാർലമെന്റിനെ അഭിസംബോധന ചെയ്ത് രാഷട്രപതി രാം നാഥ് കോവിന്ദ് നടത്തിയ നയപ്രഖ്യാപന പ്രസംഗത്തിലെ നന്ദി പ്രമേയ ചർച്ചക്ക് രാജ്യസഭയിൽ മറുപടി പറയുകയായിരുന്നു അദ്ദേഹം.

ഝാർഖണ്ഡിൽ മുസ്ലിം യുവാവിനെ ‘ജയ് ശ്രീറാം’ വിളിപ്പിച്ച് മർദ്ദിച്ച് കൊന്ന സംഭവം പ്രധാനമന്ത്രി തന്‍റെ പ്രസംഗത്തിൽ പരമാർശിച്ചു. യുവാവ് കൊല്ലപ്പെട്ടതിൽ ദുഃഖമുണ്ട്. കുറ്റക്കാർക്ക് കഠിന ശിക്ഷ ലഭിക്കണം. യുവാവ് കൊല്ലപ്പെട്ടതിനെ രാഷ്ട്രീയവത്കരിക്കരുതെന്നും വിഷയത്തിൽ ഝാർഖണ്ഡിനെ ഒന്നാകെ അപമാനിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

മോദിയുടെ ജയം ചില മാധ്യമങ്ങളുടെ സഹായത്തോടെയാണെന്ന കോൺഗ്രസ് വാദത്തെയും പ്രധാനമന്ത്രി വിമർശിച്ചു. രാജ്യത്ത് പെയ്ഡ് മീഡിയ ഉണ്ടോയെന്നും മാധ്യമങ്ങളെ ബി.ജെ.പി വിലക്കെടുത്തു എന്ന യുക്തി കേരളത്തിനും തമിഴ്നാടിനും ബാധകമാണോയെന്നും അദ്ദേഹം ചോദിച്ചു. തെരഞ്ഞെടുപ്പ് പരാജയം അംഗീകരിക്കാൻ കോൺഗ്രസ് തയാറാകുന്നില്ല. ഒരു രാജ്യം, ഒരു വോട്ട് കാലഘട്ടത്തിന്‍റെ ആവശ്യമാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

0Shares