വയനാട്ടില്‍ വീണ്ടും മാവോയിസ്റ്റ് ആക്രമണം; റിസോര്‍ട്ടിന്‍റെ ജനല്‍ ചില്ലുകള്‍ തകര്‍ത്തു

  • Post category:news
  • Reading time:1 min read
You are currently viewing വയനാട്ടില്‍ വീണ്ടും മാവോയിസ്റ്റ് ആക്രമണം; റിസോര്‍ട്ടിന്‍റെ ജനല്‍ ചില്ലുകള്‍ തകര്‍ത്തു

വയനാട്ടില്‍ വീണ്ടും മാവോയിസ്റ്റ് ആക്രമണം. മേപ്പാടിയില്‍ സ്വകാര്യ റിസോര്‍ട്ടിലാണ് മാവോയിസ്റ്റ് ആക്രമണം ഉണ്ടായത്. റിസോര്‍ട്ടിന്‍റെ ജനല്‍ ചില്ലുകള്‍ തകര്‍ത്തു. മാവോയിസ്റ്റ് നാടുകാണി ഏരിയാ കമ്മറ്റിയുടെ പേരില്‍ പോസ്റ്റര്‍ പതിപ്പിച്ചിട്ടുണ്ട്.

ആദിവാസി സ്ത്രീകളോടുള്ള മോശമായ പെരുമാറ്റത്തിന് പ്രതികാരമാണെന്നാണ് വിവരം. മേപ്പാടി പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്. ആദിവാസി കോളനിയുടെ പരിസരത്തുനിന്ന് മുഴുവന്‍ റിസോര്‍ട്ടിനെയും അടിച്ചോടിക്കുക എന്ന് പോസ്റ്ററില്‍ എഴുതിയിരിക്കുന്നു.

0Shares