വയനാട്ടില്‍ രാഹുലിന്‍റെ ലീഡ് ഒരു ലക്ഷം കവിഞ്ഞു; അമേഠിയില്‍ സ്മൃതി ഇറാനിക്ക് ലീഡ്; രാ​ഹു​ൽ ഗാ​ന്ധി 20,000 വോ​ട്ടു​ക​ൾ​ക്ക് പി​ന്നി​ൽ

  • Post category:news
  • Reading time:1 min read
You are currently viewing വയനാട്ടില്‍ രാഹുലിന്‍റെ ലീഡ് ഒരു ലക്ഷം കവിഞ്ഞു; അമേഠിയില്‍ സ്മൃതി ഇറാനിക്ക് ലീഡ്; രാ​ഹു​ൽ ഗാ​ന്ധി 20,000 വോ​ട്ടു​ക​ൾ​ക്ക് പി​ന്നി​ൽ

വയനാട് മണ്ഡലത്തില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ ഗാന്ധിയുടെ ലീഡ് ഒരു ലക്ഷം കവിഞ്ഞു. വോട്ടെണ്ണല്‍ തുടങ്ങിയപ്പോള്‍ മുതല്‍ രാഹുലിനായിരുന്നു ലീഡ്. പി.പി സുനീര്‍, തുഷാര്‍ വെള്ളാപ്പള്ളി എന്നിവരാണ് യഥാക്രമം എല്‍.ഡി.എഫ്, എന്‍.ഡി.എ സ്ഥാനാര്‍ത്ഥികള്‍.

അതേസമയം, അമേഠിയില്‍ രാ​ഹു​ൽ ഗാ​ന്ധി 20,000 വോ​ട്ടു​ക​ൾ​ക്ക് പി​ന്നി​ലാണ്. ബി​.ജെ​.പി സ്ഥാ​നാ​ർ​ത്ഥി​യും കേ​ന്ദ്ര​മ​ന്ത്രി​യു​മാ​യ സ്മൃ​തി ഇ​റാ​നി​യാ​ണ് ഇ​പ്പോ​ൾ ലീ​ഡ് ചെ​യ്യു​ന്ന​ത്. വ​യ​നാ​ട്ടി​ൽ ഭൂ​രി​പ​ക്ഷം ഒ​രു ല​ക്ഷം കടക്കുമ്പോഴാണ് അ​മേ​ഠി​യി​ൽ പി​ന്നി​ലാ​യ​ത്. വോ​ട്ടെ​ണ്ണ​ലി​ന്‍റെ ആ​ദ്യ​ഘ​ട്ട​ത്തി​ൽ രാ​ഹു​ൽ ലീ​ഡ് നേ​ടി​യി​രു​ന്നെ​ങ്കി​ലും പി​ന്നീ​ട് സ്മൃ​തി ഇ​റാ​നി ലീ​ഡ് നേ​ടു​ക​യാ​യി​രു​ന്നു.

0Shares