വയനാട്: വെണ്ണിയോട് പുഴയില്‍ നാലംഗ കുടുംബത്തെ കാണാതായതായി. ചുണ്ടേല്‍ ആനപ്പാറ സ്വദേശികളായ നാരായണന്‍ കുട്ടി, ശ്രീജ മക്കളായ സായൂജ്, സൂര്യ എന്നിവരെയാണ് കാണാതായത്. ഞായറാഴ്ച രാവിലെയാണ് വെണ്ണിയോട് പുഴയിലെ കുളിക്കടവില്‍ സംശയാസ്പദമായ രീതിയില്‍ രണ്ട് മുതിര്‍ന്നവരുടെയും രണ്ട് കുട്ടികളുടെയും ചെരിപ്പുകള്‍ കണ്ടെത്തിയത്. ഇതിനടുത്ത് മറ്റ് ചില സാധനങ്ങളും ഒരു കത്തും ഉണ്ടായിരുന്നു. ആ കത്തില്‍ നിന്നാണ് ഇവര്‍ ആനപ്പാറ സ്വദേശി നാരായണനും കുടുംബവുമാണ് എന്ന സൂചന ലഭിച്ചത്.
തങ്ങള്‍ക്ക് എന്തെങ്കിലും സംഭവിച്ചാല്‍ ബന്ധുക്കളെ വിവരമറിയിക്കാനായി ചില ഫോണ്‍ നമ്പരുകളും കുറിപ്പില്‍ എഴുതിയിട്ടുണ്ട്. ഇവര്‍ക്കും സാമ്പത്തിക ബാധ്യതയുള്ളതായി കത്തില്‍ നിന്നും മനസിലാക്കുന്നു. ഇന്ന് രാവിലെ മുതല്‍ ഇവരെ കാണാനില്ലായിരുന്നു. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായി വരുന്നതേയുള്ളു. പോലീസിന്റെയും ഫയര്‍ഫോഴ്‌സിന്റെയും നേതൃത്വത്തില്‍ തെരച്ചില്‍ തുടരുകയാണ്.
വയനാട്ടില്‍ നാലംഗ കുടുംബത്തെ കാണാതായി; വെണ്ണിയോട് പുഴക്കരയില്‍ ചെരിപ്പുകളും ആത്മഹത്യാ കുറിപ്പും കണ്ടെത്തി