വയനാട്: വെള്ളമുണ്ട പന്ത്രണ്ടാം മൈലില്‍ രണ്ടു മാസം മുമ്പ നവദമ്പതികള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതി പൊലീസ് പിടിയിലായി. തൊട്ടില്‍ പാലം മരുതോറയില്‍ കലങ്ങോട്ടുമ്മല്‍ വിശ്വനാഥനാണ്(45) പിടിയിലായത്. മോഷണ ശ്രമത്തിനിടെയാണ് പ്രതി കൊലപാതകം നടത്തിയതെന്ന് പൊലീസ് വ്യക്തമാക്കി. കൊല ചെയ്യപ്പെട്ട ഫാത്തിമയുടെ കാണാതായ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് പൊലീസ് നടത്തിയ പഴുതടച്ച അന്വേഷണമാണ് പ്രതി വലയിലാവാന്‍ ഇടയായത്. വീട്ടില്‍ നിന്ന് ഫാത്തിമയുടെ മൊബൈല്‍ ഫോണും എട്ട് പവനോളം വരുന്ന മാല, മൂന്ന് വളകള്‍, ബ്രേസ് ലെറ്റ്, രണ്ട് പാദസ്വരങ്ങള്‍ എന്നിവയാണ് നഷ്ടമായ സ്വര്‍ണ്ണാഭരണങ്ങള്‍. വെള്ളമുണ്ട പുരിഞ്ഞി സ്വദേശികളായ വാഴയില്‍ ഉമ്മറും ഭാര്യ ഫാത്തിമയുമാണ് കൊല്ലപ്പെട്ടത്.
കഴിഞ്ഞ ജൂലൈ ആറിനാണ് കൊലപാതകം നടന്നത്. കൊലപാതകത്തില്‍ ക്വട്ടേഷന്‍ മുതല്‍ തീവ്രവാദ ബന്ധം വരെ പൊലീസ് സംശയിച്ചിരുന്നവെങ്കിലും ഒടുവില്‍ മോഷമാണെന്ന നിഗമനത്തില്‍ പൊലീസ് എത്തിച്ചേരുകയായിരുന്നു. ഇവരുടെ വീട്ടിലെത്തുന്ന അന്യസംസ്ഥാന തൊഴിലാളികളെ ആദ്യം ചോദ്യം ചെയ്തു തുടര്‍ന്ന് കേരളത്തിലെയും തമിഴ്നാട്, കര്‍ണാടക എന്നീ സംസ്ഥാനങ്ങളിലെയും 283 സ്ഥിരം മോഷ്ടാക്കളെ ചോദ്യം ചെയ്ത് വിരലടയാളം ശേഖരിച്ചു. ഇതിന്റെ ശാസ്ത്രിയ പരിശോധനക്കൊടുവിലാണ് തൊട്ടില്‍ പാലം സ്വദേശിയായ വിശ്വനാഥന്‍ അറസ്റ്റിലാകുന്നത്. അറസ്റ്റ് രേഖപ്പെടുത്തിയ പൊലീസ് കുടുതല്‍ തെളിവെടുപ്പിനു ശേഷം പ്രതിയെ കോടതിയില്‍ ഹാജരാക്കും.
വയനാട്ടില്‍ നവദമ്പതികള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതി പൊലീസ് പിടിയിലായി; കൊലപാതകം നടത്തിയത് മോഷണശ്രമത്തിനിടെ