കല്‍പറ്റ: വയനാട്ടില്‍ കുളത്തില്‍ വീണ രണ്ട് കുട്ടികള്‍ മുങ്ങി മരിച്ചു. പാട്ടവയല്‍ ബിദര്‍ക്കാട് ചോലക്കല്‍ ഫിറോസ് -സാജിത ദമ്പതികളുടെ മകന്‍ മുഹമ്മദ് ഷാമില്‍ (9), ചീരാല്‍ കുടുക്കി കളരിക്കല്‍ ഷിഹാബുദ്ദീന്‍ -താഹിറ ദമ്പതികളുടെ മകള്‍ സന ഫാത്തിമ (7) എന്നിവരാണ് മുങ്ങി മരിച്ചത്. ചീരാല്‍ കുടുക്കിയിലാണ് സംഭവം.
ഇരുവരും കളിക്കുന്നതിനിടൈ അബദ്ധത്തില്‍ കുളത്തില്‍ വീഴുകയായിരുന്നു.കുട്ടികളെ കാണാത്തതിനെ തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് കുളത്തിനടുത്ത് ചെരിപ്പ് കണ്ടത്. തുടര്‍ന്ന് മൃതദേഹങ്ങള്‍ കണ്ടെത്തുകയായിരുന്നു.
വയനാട്ടില്‍ കുളത്തില്‍ വീണ രണ്ട് കുട്ടികള്‍ മുങ്ങി മരിച്ചു