
കല്‍പ്പറ്റ: വയനാട്ടിലെ നായ്ക്കട്ടിയില്‍ വീടിനുള്ളില്‍ സ്‌ഫോടനം. നായ്ക്കട്ടിയിലുള്ള നാസറിന്‍റെ വീട്ടിലാണ് സ്‌ഫോടനമുണ്ടായത്. നായ്ക്കട്ടി സ്വദേശികളായ ബെന്നി, അംല എന്നിവരാണ് മരിച്ചത്. ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം. ബെന്നി തന്‍റെ സ്‌ഫോടകവസ്തുക്കള്‍ ശരീരത്തില്‍ കെട്ടിവച്ച് സമീപപ്രദേശത്തെ നാസറിന്‍റെ വീട്ടിലെത്തി പൊട്ടിത്തെറിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.

ആ സമയത്ത് വീട്ടിലുണ്ടായിരുന്ന അംലയെന്ന സ്ത്രീയും സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടു. ഏത് തരത്തിലുള്ള സ്‌ഫോടക വസ്തുവാണ് പൊട്ടിത്തെറിച്ചത് എന്ന് വ്യക്തമല്ല. കൊല്ലപ്പെട്ടരുടെ മൃതദേഹങ്ങള്‍ തിരിച്ചറിയാനാവാത്ത വിധം ചിതറിപ്പോയിരുന്നതായും അയല്‍ക്കാര്‍ പറഞ്ഞു. പോലീസ് സംഘവും ഫോറന്‍സിക് വിദഗ്ധരും സംഭവസ്ഥലത്തെത്തിയിട്ടുണ്ട്.
