മുംബൈ: മഹാരാഷ്ട്രയിലെ ഗണേഷ്പൂരിയില്‍ വന്‍ സ്‌ഫോടക വസ്തു ശേഖരം പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേര്‍ അറസ്റ്റിലായി.

എഴ് ബോക്‌സ് ജലാറ്റില്‍ സ്റ്റിക്കുകളും 1200 ഡിറ്റണേറ്ററുകളും 150 കിലോ അമോണിയം നൈട്രേറ്റുമാണ് പിടികൂടിയത്. സ്‌ഫോടക വസ്തുക്കള്‍ കൊണ്ടു വന്ന മൂന്ന് വാഹനങ്ങളും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്.