കണ്ണൂര്‍: കൊട്ടിയൂരില്‍ പതിനാറുവയസുകാരിയെ പള്ളിമേടയില്‍ ബലാത്സംഗം ചെയ്ത കേസില്‍ നടനും സംവിധായകനുമായ ജോയ് മാത്യു നടത്തിയ പ്രതികരണത്തോട് കടുത്ത ഭാഷയില്‍ പ്രതികരിച്ച് വൈദികന്‍ രംഗത്ത്. സാത്താന്റെ പ്രലോഭനത്തില്‍ പെടാതിരിക്കാന്‍ വികാരികളെ വന്ധ്യംകരിച്ചു കൂടെ എന്ന ഫെയ്‌സ്ബുക്ക് കുറിപ്പിനാണ് ടോണി ചീരംകുഴിയില്‍ എന്ന വൈദികന്റെ പ്രതികരണം. കൊട്ടിയൂരില്‍ നടന്ന സംഭവം നിര്‍ഭാഗ്യകരമാണെന്നും അറിയിക്കണ്ട ഇടങ്ങളില്‍ അറിയിക്കാനുള്ള ആര്‍ജ്ജവം ഞങ്ങള്‍ക്കുണ്ടെന്നും അതറിയിച്ചിട്ടുമുണ്ടെന്ന് വൈദികന്‍ പറഞ്ഞു.

എന്നാല്‍ വന്ധ്യംകരിക്കലാണു പ്രതിവിധി എങ്കില്‍ ജോയ് മാത്യു അതു ആദ്യം തുടങ്ങേണ്ടതു നിങ്ങളുടെ സിനിമാ പ്രവര്‍ത്തകര്‍ക്കിടയിലാണെന്നും വൈദികന്‍ പ്രതികരിച്ചു. സമകാലിക സംഭവങ്ങള്‍ അങ്ങേയ്ക്കും അറിവുണ്ടല്ലൊ, ഒന്നു കെട്ടി രണ്ടു കെട്ടി പൂതി മാറാത്ത ധാരാളം ഉണ്ടല്ലൊ അവിടെയും വന്ധ്യംകരണം അവിടെ തുടങ്ങണമെന്നും പ്രമുഖനെ കുറിച്ച് താങ്കളുടെ പോസ്റ്റ് ഒന്നും കണ്ടില്ലല്ലോ വൈദികന്‍ ജോയ്മാത്യുവിനോട് ചോദിച്ചു.