
വനിതാ വിമോചനത്തിന്‍റെ പുതിയ ചരിത്രം രചിച്ച് നാല് പതിറ്റാണ്ടിനു ശേഷം ഇറാനില്‍ വനിതകള്‍ പുരുഷ ഫുട്‌ബാള്‍ മത്സരങ്ങള്‍ കാണാന്‍ ഗാലറിയിലെത്തി. തന്‍റെ ഇഷ്‌ട ക്ലബിന്‍റെ മത്സരം കാണാന്‍ പുരുഷ വേഷത്തില്‍ ഗാലറിയില്‍ കയറിയത് ജയില്‍ ശിക്ഷ കിട്ടുമെന്ന് കരുതി തീകൊളുത്തി മരിച്ച നീലപ്പെണ്‍കൊടിയുടെ ആത്മാവിനുള്ള ആദരം പോലെയാണ്. ലോക ഫുട്‌ബാള്‍ സംഘടനയായ ഫിഫ സ്‌റ്റേഡിയങ്ങളുടെ വാതിലുകള്‍ വനിതകള്‍ക്ക് കൂടി തുറന്നുകൊടുക്കാന്‍ ഇറാനെ നിര്‍ബന്ധിച്ചത്.
1979 ലെ ഇസ്ലാമിക വിപ്ലവത്തിന് ശേഷമാണ് ഇറാനില്‍ വനിതകള്‍ക്ക് പുരുഷ ഫുട്‌ബാള്‍ മത്സരങ്ങള്‍ കാണാന്‍ ഗാലറിയില്‍ അനുമതി നിഷേധിക്കപ്പെട്ടത്. ഇതിനെതിരെ അടുത്തിടെ ഇറാനില്‍ ശക്‌തമായ പ്രതിഷേധമുണ്ടായിരുന്നു. എന്നാല്‍ ഇസ്‌തേക്ക് ലാല്‍ ക്‌ളബിന്‍റെ ആരാധികയായ സഹര്‍ ഖൊദായരി എന്ന പെണ്‍കുട്ടി കഴിഞ്ഞമാസം സ്വയം തീ കൊളുത്തി മരിച്ചതിന് ശേഷം ഫിഫ ശക്‌തമായി വിഷയത്തില്‍ ഇടപെട്ടു.വനിതകള്‍ക്ക് പ്രവേശനം അനുവദിച്ചില്ലെങ്കില്‍ അന്താരാഷ്ര്‌ട ഫുട്‌ബാള്‍ രംഗത്തുനിന്ന് ഇറാനെ വിലക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്‌തു.

ഇതിനെത്തുടര്‍ന്നാണ് ഇന്നലെ നടന്ന ഇറാനും കമ്പോഡിയയും തമ്മിലുള്ള ലോക കപ്പ് യോഗ്യതാ മത്സരം കാണാന്‍ വനിതകള്‍ക്ക് അനുവാദം നല്‍കിയത്. ടെഹ്‌റാനിലെ ആസാദി സേ്‌റ്റഡിയത്തിലായിരുന്നു ഇന്നലത്തെ മത്സരം. 78000 പേര്‍ക്ക് ഇരിക്കാവുന്ന സേ്‌റ്റഡിയത്തില്‍ 3000 സീറ്റുകളാണ് സ്‌ത്രീകള്‍ക്കായി മാറ്റിവച്ചത്. സ്‌ത്രീകള്‍ക്ക് പ്രവേശനം നല്‍കിയത് സ്റ്റേഡിയത്തിന്‍റെ പ്രത്യേകമായി തയ്യാറാക്കിയ ഭാഗത്താണ്. മത്സരം കാണാന്‍ ആവേശത്തോടെയാണ് വനിതകള്‍ എത്തിയത്.
ഇറാന്‍റെ പതാകകളും വുവുസേലകളും അവര്‍ കൈയിലേന്തിയിരുന്നു. മത്സരം പകുതി സമയം പിന്നിട്ടപ്പോള്‍ തന്നെ ഇറാന്‍ 7.0 ത്തിന് മുന്നിലെത്തുകയും ചെയ്‌തു. മത്സരത്തില്‍ 14-0നാണ് ഇറാന്‍ ജയിച്ചത്.
