
കൊച്ചി: പബ്ലിക് സര്‍വീസ് കമ്മിഷന്റെ അപേക്ഷാഫോറത്തില്‍ ട്രാന്‍സ്ജെന്ററുകള്‍ക്ക് പ്രത്യേക കോളം വേണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയില്‍ ഹൈക്കോടതിയുടെ സുപ്രധാന വിധി. ട്രാന്‍സ്ജെന്‍റര്‍ വിഭാഗത്തിന് പി.എസ്.സി പരീക്ഷ എഴുതാമെന്ന് ഹൈക്കോടതി. ഇതിനായി പ്രതേക കോളം ഇല്ലെന്നും വനിതാ വിഭാഗത്തില്‍ ഉള്‍പ്പെടുത്തി പരീക്ഷ എഴുതാമെന്നുമാണ് കോടതി ഉത്തരവിട്ടത്. ഇടക്കാല ഉത്തരവിലൂടെയാണ് ട്രാന്‍സ്ജെന്‍റര്‍ വിഭാഗത്തിലുള്ളവരെ പരീക്ഷ എഴുതിക്കാമെന്ന് ചീഫ് സെക്രട്ടറിക്കും പി.എസ്.സി സെക്രട്ടറിക്കും കോടതി നിര്‍ദേശം നല്‍കിയത്.

ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ചാണ് ഉത്തരവിട്ടത്. നിലവില്‍ സ്ത്രീ അഥവാ പുരുഷന്‍ എന്ന് മാത്രമാണ് അടയാളപ്പെടുത്താന്‍ കഴിയുന്നത്. ട്രാന്‍സ്ജെന്‍ഡര്‍ എന്നെഴുതാന്‍ മാര്‍ഗമില്ലാത്തതിനാല്‍ ജോലിക്ക് അപേക്ഷിക്കാനാവുന്നില്ലെന്ന് ഹര്‍ജിക്കാര്‍ കാണിച്ചിരുന്നു.
