വനിതാ ലോകകപ്പ് ഹോക്കിയില്‍ ഇന്ത്യ ക്വാര്‍ട്ടര്‍ ഫൈനലില്‍; ക്വാര്‍ട്ടറില്‍ അയര്‍ലന്‍ഡാണ് ഇന്ത്യയുടെ എതിരാളി

  • Post category:news
  • Reading time:1 min read
You are currently viewing വനിതാ ലോകകപ്പ് ഹോക്കിയില്‍ ഇന്ത്യ ക്വാര്‍ട്ടര്‍ ഫൈനലില്‍; ക്വാര്‍ട്ടറില്‍ അയര്‍ലന്‍ഡാണ് ഇന്ത്യയുടെ എതിരാളി

ലണ്ടന്‍: ഇറ്റലിയെ തകര്‍ത്ത് വനിതാ ലോകകപ്പ് ഹോക്കിയില്‍ ഇന്ത്യ ക്വാര്‍ട്ടര്‍ ഫൈനലിന് ടിക്കറ്റ് നേടി. പ്ലേ ഓഫില്‍ ഇറ്റലിയെ എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്ക് കീഴടക്കിയാണ് ഇന്ത്യ വിജയം സ്വന്തമാക്കിയത്. ലാല്‍റെംസിയാമി(9), നേഹ ഗോയല്‍(45), വന്ദന കതാരിയ(55) എന്നിവരാണ് ഇന്ത്യയുടെ വിജയ ഗോളുകള്‍ നേടിയത്.അയര്‍ലന്‍ഡാണ് ക്വാര്‍ട്ടറില്‍ ഇന്ത്യയുടെ എതിരാളി. ഗ്രൂപ്പ് ഘട്ടത്തില്‍ അയര്‍ലന്‍ഡുമായി ഏറ്റുമുട്ടിയപ്പോള്‍ ഏകപക്ഷീയമായ ഒരു ഗോളിനു അയര്‍ലന്‍ഡ് ജയിച്ചിരുന്നു.

0Shares