തിരുവനന്തപുരം: ബി.ജെ.പിയുടെ ഫണ്ട് ശേഖരം ഉദ്ഘാടനം ചെയ്ത് അവരെ അനുകൂലിച്ച് സംസാരിച്ച ഖമറുന്നീസ അന്‍വറിന്റെ വിവാദത്തിന് പിന്നാലെ ലീഗിനെ കടന്നാക്രമിച്ച് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ രംഗത്ത്. ആര്‍.എസ്.എസ്.നേതൃത്വത്തിലുള്ള വര്‍ഗീയ കക്ഷികള്‍ക്ക് മുന്നിൽ മുസ്ലീം ലീഗ് കീഴടങ്ങുകയാണെന്നും അതിന്റെ ഉദാഹരണമാണ് വനിതാ ലീഗ് അധ്യക്ഷയുടെ നടപടി. ഇങ്ങനെ പോയാല്‍ ബി.ജെ.പിയുടെ അടുത്ത പ്രവര്‍ത്തന ഫണ്ട് ഉദ്ഘാടനം മുസ്ലീം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ നിര്‍വഹിക്കുമെന്നായിരുന്നു കോടിയേരി പറഞ്ഞത്.

ഇന്നലെയാണ് ബി.ജെ.പി സംസ്ഥാന ഫണ്ട് ശേഖരണത്തിന്റെ തിരൂര്‍ മണ്ഡലം ഉദ്ഘാടനം ഖമറുന്നിസയുടെ വീട്ടില്‍ വച്ച് നടന്നത്. തുടര്‍ന്ന് ബി.ജെ.പി കേരളത്തിലും പുറത്തും വളര്‍ന്നുകൊണ്ടിരിക്കുന്ന പാര്‍ട്ടിയാണെന്നും ഖമറുന്നിസ അന്‍വര്‍ അഭിപ്രായപെട്ടിരുന്നു.
നാടിന്റെ വളര്‍ച്ചയ്ക്ക് ബി.ജെ.പി നല്ലകാര്യങ്ങള്‍ ചെയ്യുമെന്ന് തനിക്ക് പ്രതീക്ഷയുണ്ടെന്നും അതിനാല്‍ പാര്‍ട്ടിയുടെ പ്രവര്‍ത്തനത്തിനായി കഴിയുന്ന ചെറിയ ഫണ്ട് താന്‍ നല്‍കുന്നു എന്നുമാണ് ഖമറുന്നിസ അന്‍വര്‍ പറഞ്ഞത്. ഇത് ലീഗ് പ്രവർത്തകർക്കിടയിൽ പ്രതിഷേധത്തിന് കാരണമായി. തുടർന്ന് ഖമറുന്നിസ അന്‍വറിനെതിരെ നടപടി ആവശ്യപ്പെട്ട് മുസ്ലിംലീഗ് ജില്ലാ-സംസ്ഥാന നേതാക്കളും രംഗത്തെത്തി. ഇതിന്ടെ അടിസ്ഥാനത്തിൽ വനിതാ ലീഗ് സംസ്ഥാന അധ്യക്ഷ സ്ഥാനത്തു നിന്നും ഖമറുന്നിസയെ മുസ്ലിം ലീഗ് മാറ്റുകയായിരുന്നു.